India

ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തി ; മൃതദേഹം കഷ്ണങ്ങളാക്കി മാലിന്യത്തില്‍ തള്ളി

ന്യൂഡല്‍ഹി : ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മാലിന്യത്തില്‍ തള്ളി. ഹലീമ(31)യെയാണ് ഭര്‍ത്താവ് ഫിറോസ് ഖാനും കാമുകി സുമനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. പന്ത്രണ്ട് വര്‍ഷം മുന്‍പാണ് ഫിറോസ് ഹലീമയെ വിവാഹം കഴിഞ്ഞത്. എന്നാല്‍ രണ്ടു വര്‍ഷമായി ഇവര്‍ പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്.

ഈ സമയം ഫിറോസ് ജോലി ചെയ്തിരുന്ന ഭക്ഷണശാലയിലെ ജീവനക്കാരിയായ സുമനുമായി പ്രണയത്തിലാകുകയും സുമന്റെ വാടക ഫ്‌ളാറ്റില്‍ ഒരുമിച്ച് താമസിക്കുകയുമായിരുന്നു. ഇതറിഞ്ഞ ഹലീമ ഇവരുടെ ഫ്‌ളാറ്റില്‍ എത്തി വഴക്കുണ്ടാക്കി. വഴക്ക് പതിവായതോടെ ഹലീമയെ ഇല്ലാതാക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഇവരുടെ ഫ്‌ളാറ്റില്‍ വച്ച് ഹലീമയെ ഷാള്‍ ഉപയോഗിച്ച് കഴുത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഒളിപ്പിച്ച ശേഷം അതിന് അടുത്ത് തന്നെ ഫിറോസും കാമുകി സുമനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് പോലീസിനോട് ഇവര്‍ നടത്തിയ കുറ്റസമ്മതത്തില്‍ പറയുന്നു

രണ്ടു ദിവസത്തിനു ശേഷം ഇവര്‍ മൃതദേഹം കഷ്ണങ്ങളാക്കി ചാക്കില്‍ പൊതിച്ച് സമീപത്തുള്ള മാലിന്യക്കൂമ്പാരത്തില്‍ തള്ളുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോയി. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും ഫോണിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് ഷകര്‍പുരില്‍ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button