IndiaNewsInternational

കശ്മീർ പ്രശ്നത്തിൽ യുഎൻ നിരീക്ഷണം ഉണ്ടാകില്ല

യുഎന്നിന്റെ പുതിയ റിപ്പോർട്ട് പാക്കിസ്ഥാന് തിരിച്ചടിയായി. കശ്മീർ ഭാരതത്തിന്റെ ആഭ്യന്തരകാര്യമാണെന്നും അവിടെ നടക്കുന്ന കാര്യങ്ങൾ യുഎൻ നിരീക്ഷിക്കേണ്ട ആവശ്യമില്ലെന്നുമാണ് യുഎൻ പുറത്ത് വിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ വക്താവ് സ്റ്റെഫാന്‍ ദുജാറിക് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ നിയന്ത്രണരേഖയില്‍ ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ നിരീക്ഷിക്കേണ്ടത് യുഎന്‍ ദൗത്യത്തില്‍ നിര്‍ബന്ധമാണെന്നും എന്നാല്‍, നിയന്ത്രണരേഖയ്ക്ക് അപ്പുറമുള്ള സ്ഥിതിഗതികള്‍ നിരീക്ഷിക്കേണ്ട കാര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.

നേരത്തെ പാക്കിസ്ഥാനിലും ഭാരതത്തിലും യുഎൻ സംഘത്തെ നിയോഗിച്ച് ഇരുഭാഗത്തെയും സ്ഥിതിഗതികൾ പരിശോധിക്കുമെന്ന് യുഎൻ വക്താവ് ഫര്‍ഹാന്‍ ഹഖ് നേരത്തെ പറഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button