Gulf

എമിറേറ്റ്സ് അപകടത്തിന്റെ കാരണം വ്യക്താമായി

ദുബായ്● ലാന്‍ഡിംഗ് ഗീയറിനുണ്ടായ തകറാണ് തിരുവനന്തപുരം-ദുബായ് വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ തീപ്പിടിച്ച് തകര്‍ന്നതിന് കാരണമെന്ന് വ്യക്തമായി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും എമിറേറ്റ്‌സ് ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സയിദ് അല്‍ മക്തൂം അറിയിച്ചു.

ഏകദേശം മൂന്നര മണിക്കൂറോളം നീണ്ട യാത്രയ്ക്കൊടുവില്‍ ദുബായ് നഗരത്തിന് മുകളില്‍ എത്തിയ വിമാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാനായി ടയറുകള്‍ ഘടിപ്പിച്ചിരിക്കുന്ന ലാന്‍ഡിംഗ് ഗീയര്‍ താഴ്ത്താന്‍ ശ്രമിച്ചപ്പോള്‍ അത് പുറത്തേക്ക് വന്നില്ല. വീലുകള്‍ റണ്‍വേയില്‍ തൊടുന്നതിനുപകരം വിമാനത്തിന്റെ അടിഭാഗം റണ്‍വേയില്‍ തൊടുന്ന ബെല്ലി ലാന്റിംഗാണ് ദുബായിലുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ലാന്‍ഡിംഗ് ഗീയര്‍ പുറത്തേക്ക് വരാത്ത സാഹചര്യങ്ങളിലാണ് ഇത്തരം ലാന്‍ഡിംഗ് നടത്തുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ തീപിടുത്തം ഉറപ്പാണ്. ഇത്തരം ലാന്‍ഡിംഗില്‍ നിന്ന് യാത്രക്കാര്‍ പൂര്‍ണമായും രക്ഷപ്പെടുന്നത് ഇതാദ്യമാണ്.

അപകടത്തില്‍പ്പെട്ട എമിറേറ്റ്സ് EK521 ബോയിംഗ് 777-300 വിമാനം തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുമ്പോള്‍ സാങ്കേതിക തകരാറൊന്നും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. യു.എ.ഇ സ്വദേശിയായ പൈലറ്റാണ് വിമാനം പറത്തിയിരുന്നത്. രണ്ട് പൈലറ്റുമാര്‍ക്കും 7000 മണിക്കൂറിലേറെ വിമാനം പറത്തി പരിചയമുണ്ട്. 282യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

യാത്രക്കാരെ രക്ഷപ്പെടുത്താന്‍ സിവില്‍ ഡിഫന്‍സും വിമാന ജീവനക്കാരും സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. മിന്നല്‍ വേഗത്തിലാണ് വിമാന ജീവനക്കാര്‍ യാത്രക്കാരെ പുറത്തിറക്കിയത്. യാത്രക്കാരെയെല്ലാം രക്ഷപ്പെടുത്തിയതിന് ശേഷമാണ് ജീവനക്കാര്‍ വിമാനത്തിന് പുറത്തിറങ്ങിയത്. 13 പേര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇവരെ ചികിത്സക്ക് ശേഷം വിട്ടയച്ചു. 2അപകടത്തെ തുടര്‍ന്ന് അഞ്ചരമണിക്കൂര്‍ വിമാനത്താവളം അടച്ചിട്ടിരുനു. ഇത് നിരവധി സര്‍വീസുകളേയും ബാധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button