NewsInternational

കുട്ടിയെ ഉപേക്ഷിച്ച്‌ പോക്കിമോൻ ഗോ കളിക്കാനായി പോയ ദമ്പതികൾക്ക് സംഭവിച്ചത്

ലോസ്ആഞ്ചലസ്: അമേരിക്കയിലെ അരിസോണ സാന്‍ ടാന്‍ വാലിയിയിൽ പോക്കിമോന്‍ ഗോ കളിക്കാനായി രണ്ടു വയസുമാത്രം പ്രായമുള്ള മകനെ വീട്ടില്‍ തനിച്ചാക്കി പോയ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. 

ബ്രെന്റ് ഡാലി (27), ബ്രൈനി ഡാലി (25) എന്നിവരാണ് അറസ്റ്റിലായത്. ഒന്നരമണിക്കൂറാണ് ചൂട് കാലാവസ്ഥയില്‍ ഒറ്റയ്ക്ക് പിഞ്ചുകുഞ്ഞിന് കഴിയേണ്ടി വന്നത്.

അയൽക്കാർ പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസിലെത്തിയാണ് കുഞ്ഞിനെ രക്ഷിച്ചത്. ശരീരമെല്ലാം അഴുക്ക് നിറഞ്ഞ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നീട് പോലീസ് ഫോണില്‍ മാതാപിതാക്കളെ ബന്ധപ്പെട്ടാണ് ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button