പോക്കിമോന്‍ ഗോ പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു. അമേരിക്കയിലെ ഇദാഹോ സര്‍വ്വകലാശാലയാണ് പോപ് കള്‍ച്ചര്‍ ഗെയിംസ് എന്ന ഫിസിക്കല്‍ എജ്യുക്കേഷന്‍ ക്ലാസ് പഠനത്തിന്റെ ഭാഗമാക്കുന്നത്. ഇതിൽ പോക്കിമോൻ , ഹ്യുമന്‍സ് വേഴ്‌സസ് സൂംബീസ് അടക്കമുള്ള ആളുകൾ നടന്ന് കൊണ്ട് കളിക്കുന്ന ഗെയിമുകളാകും ഉൾപ്പെടുത്തുക. അടഞ്ഞ ക്ലാസ്സ്മുറിയിലെ പഠനത്തിനുമപ്പുറം പുറത്തിറങ്ങി നടക്കുമ്പോള്‍ പല പുതിയ കാര്യങ്ങളും പഠിക്കുന്നു എന്ന കാരണത്താലാണ് ഗെയിം സിലബസില്‍ ഉള്‍പ്പെടുത്തിയെന്ന് അധികൃതര്‍ പറയുന്നു
ഇത്തരം ഗെയിമുകൾ ഒരുമിച്ച് കളിക്കുന്നതിലൂടെ വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും കുടുംബങ്ങളുമായുള്ള ഇടപെടലിലും പുരോഗതി ഉണ്ടാകുമെന്നാണ് ഇവർ വ്യക്തമാക്കുന്നത്.
Post Your Comments