പോക്കിമോനെ പറ്റിക്കാന്‍ നോക്കിയാല്‍ ഇനി ആജീവനാന്ത വിലക്ക് എന്ന് പോക്കിമോന്‍ ഗോയുടെ ഡെവലപ്പേഴ്സായ നിയാന്റിക്കിന്റെ മുന്നറിയിപ്പ്. പോക്കിമോന്‍ ഗോയുടെ വ്യവസ്ഥകള്‍ മറികടന്ന് പല ഉപയോക്താക്കളും മൂന്നാംകിട ആപ്പുകളാല്‍ ഫോണിലെ ജിപിഎസ് സംവിധാനത്തെ അട്ടിമറിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിയന്റോയുടെ മുന്നറിയിപ്പ്. വ്യവസ്ഥകള്‍ മറികടക്കുന്ന ഉപയോക്താക്കളെ ആജീവനാന്തം റദ്ദാക്കുമെന്നാണ് നിയാന്റിക് പറയുന്നത്.
പോക്കിമോനുകളെ പിടികൂടി പോയിന്റുകള്‍ നേടാനായി ഉപയോക്താക്കള്‍ ജിപിഎസ് മാപ്പിങ്ങില്‍ കൃത്രിമം നടത്താവുന്ന ആപ്പുകളുടെ സഹായത്തോടെ വ്യാപകമായ തിരിമറി നടത്തുകയാണ്. ഇതോടെ ഒറിജിനല്‍ വേര്‍ഷന്റെ പരിമിതിയില്‍ നിന്നും പുറത്ത് കടന്ന് കൂടുതല്‍ പോയിന്റുകള്‍ നേടാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുന്നു. ഇതിനെ തുടർന്നാണ് ഇങ്ങനെയൊരു നീക്കം.
Post Your Comments