പോക്കിമോന്‍ ഗോ ഗെയിമിനെതിരെ 16-വര്‍ഷം മുമ്പുമുതലേ നിലവിലുള്ള ഒരു ഫത്വ പുതുക്കപ്പെട്ടു. 2001-ല്‍ പുറപ്പെടുവിച്ച ഫത്വ (നമ്പര്‍: 21,758) ആണ് ഇപ്പോള്‍ വീണ്ടും പുതുക്കപ്പെട്ടത്. പോക്കിമോന്‍ ഗെയിം ചൂതാട്ടത്തിന് തുല്യമാണ് എന്നതിനാലാണ് ഇതിനെതിരെ ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്.
മുതിര്‍ന്ന ഇസ്ലാമിക പണ്ഡിതരുടെ ജെനറല്‍ സെക്രട്ടറിയേറ്റ് കൗണ്‍സില്‍ ആണ് ഈ ഫത്വ പുറപ്പെടുവിച്ചതെന്ന്‍ അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജെനറല്‍ പ്രസിഡന്‍സി ഫോര്‍ സ്കോളേര്‍ലി റിസര്‍ച്ച് ആന്‍ഡ് ഇഫ്തയുടെ വെബ്സൈറ്റിലാണ് പോക്കിമോന്‍ ഗോയ്ക്കെതിരായ ഫത്വ സംശയത്തിനിടയില്ലാത്ത വിധം പുതുക്കി പുറപ്പെടുവിച്ചത്.
“പോക്കിമോന്‍ ഗെയിമിന്‍റെ പുതിയ പതിപ്പും പഴയ പതിപ്പ് പോലെ തന്നെയാണ്,” കൗണ്‍സില്‍ അംഗമായ ഷെയ്ഖ് സലേ അല്‍-ഫൊസാനെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments