![Passengers sprint down runway just minutes before Emirates jet explodes after crash](/wp-content/uploads/2016/08/EMURASS.jpg)
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എന്ജിന് തീപിടിച്ച് പൂര്‍ണമായും കത്തിയമര്‍ന്ന ഇകെ 521 എമിറേറ്റ്സ് വിമാനത്തില്‍ ഉണ്ടായിരുന്നത് അറുപതിലധികം മലയാളികള്‍ ! വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ചെറിയ പരുക്കുകള്‍ മാത്രമാണ് ഏറ്റിട്ടുള്ളത്. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
എഞ്ചിന്റെ ഭാഗത്തുനിന്നും തീ വ്യാപകമാകുന്നതിനു മുമ്പ് തന്നെ എമര്‍ജെന്‍സി എക്സിറ്റിലൂടെ യാത്രക്കാര്‍ സുരക്ഷിതമായി രക്ഷപ്പെട്ടിരുന്നു. വിന്‍ഡോയിലൂടെ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പലര്‍ക്കും നിസ്സാര പരിക്കുകള്‍ പറ്റിയിരുന്നു.
യാത്രക്കാരും ജീവനക്കാരും ഉള്‍പ്പടെ 281 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. രാവിലെ തിരുവനന്തപുരത്ത് നിന്നും 10.20 നാണ് വിമാനം യാത്ര തിരിച്ചത്. ഇന്ത്യന്‍ സമയം 12.50നാണ് ദുബായ് വിമാനത്താവളത്തില്‍ വിമാനം എത്തിയത്. ക്രാഷ് ലാന്റിനു ശേഷമാണ് വിമാനത്തിന് തീ പിടിച്ചത്. മരണത്തിനും ജീവിതത്തിനുമിടയിലുള്ള ആ നിമിഷത്തെ ഞെട്ടലോടെ ഓര്‍ക്കുകയാണ് രക്ഷപെട്ട യാത്രക്കാര്‍.
Post Your Comments