ന്യൂഡല്‍ഹി : ചരക്ക് സേവന നികുതി(ജിഎസ്ടി)ക്കായുള്ള ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായി. കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ഏകകണ്ഠമായാണ് ബില്‍ പാസാക്കിയത്. അണ്ണാ ഡിഎംകെ ഒഴികെയുള്ള പ്രതിപക്ഷ കക്ഷികളെല്ലാം ബില്ലിനു പിന്തുണ നല്കി. അണ്ണാ ഡിഎംകെ സഭ ബഹിഷ്കരിച്ചു.
ബില്ലില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന ഭേഗതികളും പാസായിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്കു വരുമാന നഷ്ടം നികത്താന്‍ അഞ്ചു വര്‍ഷത്തേക്ക് ധനസഹായം നല്‍കുക, ഒരു ശതമാനം ഉത്പാദക നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ഒഴിവാക്കുക എന്നിവയാണ് ബില്ലില്‍ കൊണ്ടുവന്നിരിക്കുന്ന ചില ഭേദഗതികള്‍. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രമുഖ കക്ഷികള്‍ ബില്ലിനെ പിന്തുണച്ചു. ലോക്സഭ കഴിഞ്ഞ വര്‍ഷം മേയ് ആറിനു പാസാക്കിയ ഭരണഘടനാ ഭേദഗതി ബില്‍ പരിഷ്കരിച്ച രൂപത്തിലാണു രാജ്യസഭ പരിഗണിച്ചത്.
രാജ്യത്തിന് അനിവാര്യവും ഗുണകരവുമെന്ന് വിലയിരുത്തപ്പെടുന്ന നികുതി സമ്ബ്രദായമാണ് ചരക്കു സേവന നികുതി. മൂല്യവര്‍ധിത നികുതി സമ്ബ്രദായത്തിന്റെ (വാറ്റ്) തുടര്‍ച്ചയാണിത്. വാജ്പയി പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് ഈ നികുതി നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചന തുടങ്ങിയത്.
2006 ല്‍ യു.പി.എ യുടെ ധനമന്ത്രി പി.ചിദംബരം തന്റെ ബജറ്റില്‍ ഇത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. ലോക്സഭ കഴിഞ്ഞ വര്‍ഷം മേയ് ആറിനു പാസാക്കിയ ഭരണഘടനാ ഭേദഗതി ബില്‍ പരിഷ്കരിച്ച രൂപത്തിലാണു രാജ്യസഭ പരിഗണിച്ചത്. രാജ്യസഭയുടെ സിലക്ട് കമ്മിറ്റി, സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ സമിതി, കോണ്‍ഗ്രസ് ഉള്‍പ്പെടെ വിവിധ കക്ഷികള്‍ തുടങ്ങിയവയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണു ബില്‍ പരിഷ്കരിച്ചത്.
• ഉല്പാദക സംസ്ഥാനങ്ങള്‍ക്കായി 1% അധിക നികുതി ഈടാക്കില്ല.
• ജിഎസ്ടിയിലേക്കു മാറുമ്ബോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം അഞ്ചുവര്‍ഷത്തേക്കു കേന്ദ്രം നികത്തും.
*നികുതിസംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലോ സംസ്ഥാനങ്ങള്‍ തമ്മിലോ തര്‍ക്കമുണ്ടായാല്‍ തീരുമാനമെടുക്കുന്നതിന് ജി.എസ്.ടി. കൗണ്‍സില്‍ പ്രത്യേക സംവിധാനമുണ്ടാക്കണം.
*കേന്ദ്ര ധനകാര്യസഹമന്ത്രി, സംസ്ഥാന ധനമന്ത്രിമാര്‍ (അല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ നിര്‍ദേശിക്കുന്ന മറ്റു മന്ത്രിമാര്‍) എന്നിവരടങ്ങുന്നതാണ് കൗണ്‍സില്‍.
*അന്തഃസംസ്ഥാന ഇടപാടുകളില്‍ കേന്ദ്രം ചുമത്തുന്ന ഇന്റഗ്രേറ്റഡ് ജി.എസ്.ടി.(ഐ.ജി.എസ്.ടി.) സംബന്ധിച്ച് വ്യക്തതവരുത്തി. ഐ.ജി.എസ്.ടി. എന്ന വാക്കുതന്നെ മാറ്റിക്കൊണ്ട് ‘അന്തഃസംസ്ഥാന കച്ചവട-വാണിജ്യങ്ങളില്‍ ചുമത്തുന്ന ചരക്കുസേവനനികുതി’ എന്നു വ്യക്തമാക്കി.
ഭരണഘടനാ ഭേദഗതി പ്രാബല്യത്തില്‍ വന്ന് 60 ദിവസത്തിനുള്ളില്‍ ജിഎസ്ടി കൗണ്‍സില്‍ രൂപീകരിക്കണമെന്നാണ് ഇന്നു പരിഗണിച്ച ബില്ലിലെ വ്യവസ്ഥ. കേന്ദ്ര ധനമന്ത്രി അധ്യക്ഷനായുള്ള കൗണ്‍സിലില്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ അംഗങ്ങളായിരിക്കും.കഴിഞ്ഞ വര്‍ഷം പാസാക്കിയ ബില്ലില്‍ മാറ്റങ്ങള്‍ വരുന്നതിനാല്‍, രാജ്യസഭ പാസാക്കിയ ബില്‍ ലോക്സഭ വീണ്ടും പാസാക്കേണ്ടതുണ്ട്. രാജ്യസഭയിലെ വിജയം മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായി.
Post Your Comments