ന്യൂഡല്‍ഹി : ഐ.എസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ സമര്‍പ്പിച്ച പുതിയ കുറ്റപത്രത്തില്‍ 14 ഇസ്ലാം മത പ്രഭാഷകരുടെ പേരുകള്‍. ഇവരുടെ പ്രഭാഷണങ്ങള്‍ നേരിട്ടോ അല്ലാതെയോ ഐ.എസ് ബന്ധമുള്ളവരെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
രാജ്യാന്തര തലത്തില്‍ ഏറെ സ്വാധീനമുള്ളവരാണ് ഇവര്‍. യുഎസ്, യു.കെ, കാനഡ, ഓസ്‌ട്രേലിയ, സിംബാവെ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ ഏറെയും. കുറ്റപത്രത്തിലുള്ളവര്‍ കുറ്റക്കാരാണെന്ന് സംശയിക്കുന്നില്ല. എന്നാല്‍ ഈ പണ്ഡിതരുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ ഐ.എസ് ബന്ധമുള്ളവര്‍ വീക്ഷിച്ചിരുന്നതായി എന്‍.ഐ.എ പറയുന്നു.
ഐ.എസിലേക്ക് യുവാക്കളെ സ്വാധീനിച്ചുവെന്ന ആരോപണത്തില്‍ വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാകീര്‍ നായിക്കിനെതിരെ എന്‍.ഐ.എ അന്വേഷണം നടത്തുന്നതിനിടെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. യു.കെ സ്വദേശികളായ അന്‍ജെം ചൗധരി, അംഹ ആഡ്രെസ് സോര്‍ത്സിസ്, ഇമ്രാം മന്‍സൂര്‍, മിസനൂര്‍ റഹ്മാന്‍, അബ്ദു വാലീദ്, യു.എസിലുള്ള യാസിര്‍ ക്വാദി, യൂസുഫ് എസ്റ്റെസ്, ഹംസ യൂസഫ്, അഹമ്മദ് മൂസ ജിബ്രില്‍, ഓസ്‌ട്രേലിയയിലുള്ള മൂസ സെരന്റാനിയോ, ഷെയ്ക് ഫെയ്‌സ് മുഹമ്മദ്, ഒമര്‍ എല്‍ ബന്ന, സിംബാവെ സ്വദേശി മുഫ്തി മെനക്, കാനഡ സ്വദേശി മജീദ് മുഹമ്മൂദ് എന്നിവരാണ് പട്ടികയിലുള്ളത്.
Post Your Comments