Technology

വാട്ട്സ്ആപ്പില്‍ വരുന്ന ഈ സന്ദേശം സൂക്ഷിക്കുക

വാട്ട്സ്ആപ്പില്‍ ആമസോണിന്റെ പേരിൽ സന്ദേശം ലഭിച്ചിട്ടുണ്ടെങ്കിൽ സൂക്ഷിക്കുക. ആമസോൺ കമ്പനിയുടെ ‘ഗോൾഡൻ ആനിവേഴ്സറി’ പ്രമാണിച്ച് സാംസങ് ജെ7 മൊബൈൽ വെറും 499 രൂപയ്ക്ക് ലഭ്യമാക്കുന്നുവെന്ന പേരിലാണ് വാട്ട്സ്ആപ്പിലുടെ സന്ദേശം ലഭിക്കുന്നത്. ആമസോണിന്റെ യഥാർഥ വെബ്സൈറ്റിൽ 14,000 രൂപയ്ക്കു മേൽ വിലയുള്ള ഫോൺ ആണിത്. ഈ ഓഫർ കാണുമ്പോൾ ചിലർ അതിൽ വീണു പോകും.

ഫ്ലാഷ് സെയ്‌ലായാണ് സംഗതിയുടെ വിൽപന, പെട്ടെന്നു വാങ്ങണം അല്ലെങ്കിൽ തീർന്നു പോകും. കാഷ് ഓൺ ഡെലിവറി ഉണ്ട് . 24 മണിക്കൂറിനകം പ്രോഡക്ട് നിങ്ങളുടെ കയ്യിലെത്തും. എന്നീ വാഗ്ദാനങ്ങളോടെ http://amazon.mobile-flashsale.com എന്ന വിലാസത്തോടെയാണ് സന്ദേശം. എന്നാല്‍ ഇത്തരം ഒരു ലിങ്കോ, ഇത്തരമൊരു വിൽപന പദ്ധതിയോ ഇല്ലെന്നാണ് ആമസോണിന്‍റെ മാര്‍ക്കറ്റിംഗ് വിഭാഗം പറയുന്നത് . കൂടാതെ ഇത്തരം ലിങ്കിൽ പേർസണൽ വിവരങ്ങളോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ നൽകരുതെന്നും ഇവർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button