ന്യൂഡല്‍ഹി : സര്‍ക്കാര്‍ വക വസതിയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിമാരെക്കുറിച്ച് സുപ്രീംകോടതി. മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ വക വസതിക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി വിധി. സര്‍ക്കാര്‍ വക വീടുകളില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിമാര്‍ രണ്ടു മാസത്തിനകം ഒഴിഞ്ഞുപോകണമെന്നും ജഡ്ജിമാരായ അനില്‍ ആര്‍.ദവെ, എന്‍.വി.രമണ, ആര്‍.ഭാനുമതി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
മുന്‍ മുഖ്യമന്ത്രിമാര്‍ക്കു വീടനുവദിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ലക്‌നൗവില്‍ നിന്നുള്ള ലോക് പ്രഹരി എന്ന സംഘടന നല്‍കിയ റിട്ട് ഹര്‍ജിയിലാണ് വിധി. ഹര്‍ജി 2004ല്‍ നല്‍കിയതാണെങ്കിലും 2014 നവംബര്‍ 27നാണു വാദം കേട്ടത്. ഇരുപതു മാസം കഴിഞ്ഞാണ് വിധി വരുന്നത്.
Post Your Comments