KeralaNews

അഴിമതിക്കും അന്യായത്തിനും എതിരെ പോരാട്ടം നടത്തിയ എസ്. ഐ വിമോദിനെ അവഹേളിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും ആർക്ക് വേണ്ടി

മാധ്യമപ്രവർത്തകരുടെ അതിരുവിട്ട പെരുമാറ്റത്തിനെതിരെ നടപടിയെടുത്ത കോഴിക്കോട് എസ് ഐ വിമോദിനെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് നിരവധി പേർ രംഗത്ത്. സസ്‌പെൻഷൻ പിൻവലിക്കണമെന്നാണ് ആവശ്യം. ഐസ്‌ക്രീം കേസില്‍ വിഎസിന്റെ ഹര്‍ജി പരിഗണിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ പൊലീസ് കസ്റ്റഡിയില്‍ തടഞ്ഞുവെച്ചിരുന്നു. ഇതിനെത്തുടർന്നായിരുന്നു എസ്. ഐ വിമോദിനെ സസ്‌പെൻഡ് ചെയ്തത്. മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാന്‍ താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നില്ലെന്ന് ജില്ലാ ജഡ്ജി ഹൈക്കോടതി രജിസ്ട്രാറിനെ അറിയിച്ചിരുന്നു. എന്നാൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയും സസ്‌പെന്‍ഷനിലായ ടൗണ്‍ എസ് ഐ വിമോദിനെ അനുകൂലിച്ചുമാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.

സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഗവ പ്ലീഡര്‍ കെ ആലിക്കോയ ഒപ്പിട്ട് നൽകിയ നിര്‍ദ്ദേശത്തിൽ രൂപേഷിനെ ഹാജരാക്കുമ്പോള്‍ കോടതിയില്‍ പ്രശ്‌നമുണ്ടാകുമോ എന്ന് ജഡ്ജി തന്നോട് ചോദിച്ചുവെന്നും താന്‍ ഇത് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിനോട് അന്വേഷിച്ചുവെന്നുമാണ് പറയുന്നത്.
മാധ്യമപ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ കയറിയാല്‍ അഭിഭാഷകരുടെ ഭാഗത്ത് നിന്നും പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നു ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു. ഈ വിവരം ജഡ്ജിയെ അറിയിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ ഒരുകാരണവശാലും കോടതിയില്‍ കയറ്റരുതെന്ന് നിര്‍ദ്ദേശിച്ചു. ഇക്കാര്യം ടൗണ്‍ എസ് ഐ യെ അറിയിക്കാനാവശ്യപ്പെട്ടതനുസരിച്ച് താനാണ് എസ് ഐ യെ വിളിച്ചു വരുത്തിയതെന്നും പറയുന്നു.

അക്രമികള്‍ക്കും മയക്കു മരുന്ന് കള്ള കടത്ത് കാര്‍ക്കും പൂവാലന്മാര്‍ക്കും എല്ലാം പേടി സ്വപ്നം ആയിരുന്നു കോഴിക്കോട്എസ്ഐ വിമോദ്. തികച്ചും ധീരനും സത്യസന്ധനും ആയ ഉദ്യോഗസ്ഥനും ആയത് കൊണ്ട് അദ്ദേഹത്തിന് ശത്രുക്കളും കൂടുതല്‍ ആയിരുന്നു. കോടതി വളപ്പിൽ മാധ്യമങ്ങളെ വിലക്കാൻ ജില്ലാ ജഡ്ജി നൽകിയ നിർദ്ദേശം പാലിച്ചതാണ് വിമോദ് ചെയ്ത കുറ്റം. നാടിനു വേണ്ടിയും നാട്ടുകാർക്ക് വേണ്ടിയും നന്മകൾ ചെയ്ത ഇദ്ദേഹത്തെ കൈ വിടാൻ ആളുകൾ എന്തായാലും ഒരുക്കമല്ല . സത്യം തെളിയിക്കാനായി ജനങ്ങൾ മുഴുവൻ വിമോദിനൊപ്പമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button