Uncategorized

സസ്പെന്‍ഷനിലായ എസ്ഐയ്ക്കെതിരെ രണ്ടു കേസുകള്‍

കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത് കസ്റ്റഡിയിലെടുക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ടൗണ്‍ എസ്‌ഐ വിമോദിനെതിരെ രണ്ട് കേസുകള്‍. മാധ്യമപ്രവര്‍ത്തകരെ അകാരണമായി തടയുകയും മര്‍ദ്ദിച്ച് കസ്റ്റഡിയില്‍ എടുത്തതിനുമാണ് കേസ്. വിമോദിനെതിരെ വകുപ്പ് തല അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

സംഭവത്തില്‍ സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധമുയര്‍ന്നതോടെ എസ്ഐയെ സസ്പെന്‍ഡ് ചെയ്തു.
ഇന്റലിന്‍സ് എ‍ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവിയാണ് എസ്ഐയെ സസ്പെന്‍ഡ് ചെയ്തത്. എസ്ഐയ്ക്കെതിരെ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button