ചെന്നൈ : നഗരത്തിലെ 30 സ്ഥലങ്ങളിൽ അമ്മ കുടിവെള്ള കേന്ദ്രങ്ങൾ വരുന്നു. ഒരു കുടുംബത്തിനു പ്രതിദിനം 20 ലീറ്റർ വീതം ശുദ്ധീകരിച്ച വെള്ളം സൗജന്യമായി നൽകുന്ന പദ്ധതിയാണിത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു സൗജന്യമായി ശുദ്ധീകരിച്ച വെള്ളം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
പദ്ധതിപ്രകാരം ഗ്രേറ്റർ ചെന്നൈ കോർപറേഷൻ പരിധിക്കുള്ളിൽ 100 സ്ഥലങ്ങളിലാണു കുടിവെള്ള പ്ലാന്റുകൾ സ്ഥാപിക്കുക. മണിക്കൂറിൽ 2000 ലീറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റുകളാണ് ആരംഭിക്കുക. ഇതിൽ 30 എണ്ണം സ്ഥാപിക്കാൻ 9.6 കോടി രൂപയാണു കോർപറേഷൻ വകയിരുത്തിയിട്ടുള്ളത്.
Post Your Comments