NewsInternational

ജോലി നഷ്ടപ്പെട്ട് പട്ടിണിയില്‍ കഴിയുന്ന ഇന്ത്യാക്കാര്‍ക്ക് സഹായവുമായി സുഷമ സ്വരാജ്

ജോലി നഷ്ടപ്പെട്ട് സൗദി നഗരമായ ജിദ്ദയില്‍ കഴിയുന്ന 800-ഓളം ഇന്ത്യാക്കാര്‍ കഴിഞ്ഞ മൂന്നു ദിവസമായി പട്ടിണിയിലും കൂടിയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ അവരെ സഹായിക്കാനുള്ള സത്വര നടപടികളുമായി സുഷമ സ്വരാജിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. വിദേശകാര്യവകുപ്പിന്‍റെ സംസ്ഥാന ചുമതലയുള്ള മന്ത്രി ജനറല്‍ വി.കെ. സിംഗ് ഉടന്‍തന്നെ സൗദിയിലെത്തി പ്രശ്നപരിഹാരത്തിനുള്ള വഴികള്‍ തേടാനുള്ള ഒരുക്കങ്ങളും വിദേശകാര്യ മന്ത്രാലയം ആരംഭിച്ചുകഴിഞ്ഞു.

അതേ സമയം സുഷമ സ്വരാജിന്‍റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന്‍ സൗദിയിലെ റിയാദിലുള്ള ഇന്ത്യന്‍ എംബസി ഇവര്‍ക്കുള്ള അത്യാവശ്യ ഭക്ഷണപാനീയങ്ങള്‍ എത്തിക്കുകയും, പ്രശ്നത്തിന് പരിഹാരം കാണുന്നതു വരെയുള്ള ഇവരുടെ ആഹാരകാര്യങ്ങളുടെ ചുമതല ഏറ്റെടുക്കയും ചെയ്തു കഴിഞ്ഞു. ഈ വിഷയത്തില്‍ സവിശേഷശ്രദ്ധയര്‍പ്പിച്ച് തുടര്‍ച്ചയായി സ്ഥിതിഗതികള്‍ വിലയിരുത്തി സുഷമയും രംഗത്തുണ്ട്.

saudi-7591

800-ഓളം ഇന്ത്യാക്കാര്‍ ജിദ്ദയില്‍ പട്ടിണിയിലാണെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു വ്യക്തിയുടെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സുഷമ പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെട്ടത്.

 

തുടര്‍ന്ന്‍ കുവൈറ്റിലേയും സൗദിഅറേബ്യയിലേയും ഇന്ത്യന്‍ തൊഴിലാളികള്‍ തൊഴില്‍സ്ഥലങ്ങളില്‍ പല പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നുണ്ടെന്നും, സൗദിയിലെ അവസ്ഥ കൂടുതല്‍ ഗുരുതരമാണെന്നും സുഷമ അറിയിച്ചു. വിദേശകാര്യത്തിന്‍റെ സംസ്ഥാനചുമതലയുള്ള മന്ത്രി എം.ജെ. അക്ബര്‍ സൗദി അധികാരികളുമായി ഇ വിഷയം സംബന്ധിച്ച് അടിയന്തിരമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അവര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button