തിരുവനന്തപുരം: മുഖ്യമന്ത്രിയുയുടെ സാമ്പത്തിക ഉപദേഷ്ടവായി അന്താരാഷ്ട്രതലത്തില്‍ പ്രശസ്തയായ ഗീത ഗോപിനാഥിനെ നിയമിച്ചതിനെതിരെ വി.എസ് അച്യുതാന്ദന് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ ചര്‍ച്ചചെയ്ത് അംഗീകാരം നല്കിയ ശേഷമാണ് ഗീതയുടെ നിയമനം സംബന്ധിച്ച തീരുമാനം ഉണ്ടായതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം ഉണ്ടായതിനു പിന്നാലെയാണ് വി.എസ് ഇങ്ങനെയൊരു നീക്കം നടത്തിയത്. കോടിയേരിയുടെ വിശദീകരണത്തോടെ ഇപ്പോള്‍ ഇതുസംബന്ധിച്ച് ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ കെട്ടടങ്ങുമെന്ന് വിലയിരുത്തലുകള്‍ ഉണ്ടായിരുന്നെങ്കിലും വി.എസിന്റെ അപ്രതീക്ഷിത നീക്കത്തോടെ ആ പ്രതീക്ഷകള്‍ അസ്ഥാനത്തായിരിക്കുകയാണ്.
അമേരിക്കയിലെ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ പ്രഫസറായി സേവനമനുഷ്ടിക്കുന്ന ഗീത ഗോപിനാഥിന്റെ നിലപാടുകള്‍ പാര്‍ട്ടി വിരുദ്ധമാണെന്ന നിലപാടിലൂന്നിയാണ് വി.എസിന്റെ കത്ത്.
നവലിബറല്‍ ആശയങ്ങളെ പിന്തുടരുന്ന ഗീതയെപ്പോലെ ഒരാളെ ഉപദേഷ്ടവാക്കിയതില് ദുരൂഹതയുണ്ടെന്നും ജനങ്ങളുടെ സംശയമകറ്റാന്‍ കേന്ദ്ര നേതാക്കള്‍ അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ വി.എസ് ആവശ്യപ്പെടുന്നുണ്ട്.
അമേരിക്ക പോലെ ലിബറല്‍ സാമ്പത്തികനയങ്ങള്‍ പിന്തുടരുന്ന ഒരു രാജ്യത്തെ പ്രവര്‍ത്തനമേഖലയാക്കിയ കണ്ണൂര്‍ സ്വദേശിനിയായ ഗീതയുടെ നിയമനം മുഖ്യമന്ത്രിയുടെ മാത്രം താത്പര്യമാണെന്ന് വിവാദമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ സ്വന്തം തീരുമാനമല്ല മറിച്ച്, ഗീതയുടെ നിയമനം പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്തെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാനെന്ന വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന് രംഗത്തെത്തിയത്.
പക്ഷേ, സംസ്ഥാന ഘടകത്തിന്റെ ഈ വിശദീരണം അംഗീകരിക്കാതെയാണ് വി.എസ് സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരിക്കുന്നത്.
ഇന്ത്യയില്‍ പരിവര്‍ത്തനമുള്ള വളര്‍ച്ചയുണ്ടാകണമെങ്കില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കണമെന്നും, സിപിഎമ്മും ഇടതു കര്‍ഷക സംഘടനകളും ചെറുത്ത് തോല്‍പ്പിച്ച ഭൂമി ഏറ്റെടുക്കല്‍ ബില്‍ നടപ്പാക്കണമെന്നും മുമ്പ് ഗീത ഗോപിനാഥ് വാദിച്ചിരുന്നു.
Post Your Comments