തിരുവനന്തപുരം● അഴിമതിയും ജീവനക്കാര്‍ക്ക് നേരെ കൊടിയ പീഡനവും നടക്കുവെന്ന പരാതിയെത്തുടര്‍ന്ന് പ്രമുഖ വസ്ത്രവ്യാപാരശാലകളില്‍ മിന്നല്‍ റെയ്ഡ്. തിരുവനന്തപുരം പോത്തീസ്, രാമചന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍സ്, കല്യാണ്‍ സാരീസ്, എറണാകുളം ശീമാട്ടി, ജയലക്ഷ്മി സില്‍ക്‌സ്, ചെന്നൈ സില്‍ക്‌സ്, കോഴിക്കോട് ജയലക്ഷ്മി, കല്യാണ്‍ കേന്ദ്ര, കല്യാണ്‍ സില്‍ക്‌സ് എന്നീ സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്. തൊഴില്‍നിയമങ്ങള്‍ കാറ്റില്‍പ്പറത്തി തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവിലപോലും കല്‍പ്പിക്കാതെയാണ് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് റെയ്ഡില്‍ കണ്ടെത്തിയതായാണ് സൂചന.
വസ്ത്ര വ്യാപാര സ്ഥാപനങ്ങളില്‍ വനിതാ ജീവനക്കാര്‍ക്ക് നേരെ കൊടിയ പീഡനമാണ് നടക്കുന്നത്. ഇവര്‍ക്ക് ഒത്താശ ചെയ്യുന്നതിനായി തൊഴില്‍ വകുപ്പില്‍ വ്യാപകമായ അഴിമതിയും കെടുകാര്യസ്ഥതയും അരങ്ങേറുന്നതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസ് കത്ത് നല്‍കിയതായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയതായും അറിയുന്നു.
ജീവനക്കാരുടെ മൊഴികളില്‍ ഇരിക്കാന്‍ അനുവദിക്കുന്നില്ലെന്നും രാവിലേ മുതല്‍ മടങ്ങിപോകുന്നതുവരെ നിന്ന് ജോലിയെടുക്കണമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും കൂടാതെ ഇരുന്നാല്‍ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാവിധികളുണ്ടെന്നും വ്യക്തമാക്കുന്നു ശൌചാലയങ്ങളില്‍ പോകണമെങ്കില്‍ വനിതാ ജീവനക്കാര്‍ മേലുദ്യോഗസ്ഥരുടെ അനുമതി കൂടാതെ പോകാൻ പാടില്ല എന്നും ചട്ടമുണ്ട്. ഇത്തരം പരാതികളുടെ അടിസ്ഥാനത്തിലാണ് വസ്ത്ര വ്യാപാരസ്ഥാപനങ്ങളിൽ റെയ്ഡ് നടന്നത്.
തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കപ്പെട്ടതും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെയുമുള്ള നിരവധി ക്രമക്കേടുകള്‍ റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ ഒത്താശയോടെയായിരുന്നു ഇത്തരം ക്രമക്കേടുകള്‍. അതിനാല്‍ സ്വയംഭരണം, തൊഴില്‍, ഫയര്‍ഫോഴ്‌സ് വകുപ്പുകളിലെ ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിക്കാനും ഡയറക്ടര്‍ ജേക്കബ്ബ് തോമസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments