കോട്ടയം: കല്യാണ്‍ സില്‍ക്സില്‍ നിന്നും വാങ്ങിയ ഷര്‍ട്ടിനെക്കുറിച്ച് പരാതി പറയാനെത്തിയ വിദ്യാര്‍ഥിയെ കല്യാണ്‍ സില്‍ക്സിന് ഉള്ളില്‍വെച്ച് മര്‍ദ്ദിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സംഘടിച്ചു സമരം ചെയ്തപ്പോള്‍ ഭയന്ന്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം.നഷ്ടപരിഹാരം ലഭിച്ച ശേഷമാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്.
കല്യാണിലെ ജീവനക്കാര്‍ ബസേലിയോസ് കോളജ് ഇക്കമോമിക്സ് വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ഥി റെന്‍സനെയാണ് ഡ്രസിംഗ് റൂമില്‍ കയറ്റി ഇടിച്ചത്.കല്യാണ്‍ സില്‍ക്സില്‍ കഴിഞ്ഞ രണ്ടു ദിവസം മുന്‍പ് റെന്‍സണും സുഹൃത്ത് ആഷിഖുമാണ് ഷര്‍ട്ട് വാങ്ങിയത്. ഇവര്‍ വാങ്ങിയ ഷര്‍ട്ട് കഴുകിയപ്പോള്‍ നിറം ഇളകി, തുടര്‍ന്ന് സംഭവം കടയില്‍ അറിയിച്ചപ്പോള്‍ നിങ്ങള്‍ക്ക് ഷര്‍ട്ട് മാറ്റിയെടുക്കാമെന്ന് കല്യാണ്‍ സിക്സ് ജീവനക്കാര്‍ അറിയിച്ചു.ഇവര്‍ നിര്‍ദേശിച്ച പ്രകാരം ചൊവ്വാഴ്ച്ച രാത്രിയില്‍ ഷോറൂമില്‍ എത്തിയപ്പോള്‍ ആയിരുന്നു ഗുണ്ടായിസം.
പരുക്ക് പറ്റിയ വിദ്യാര്‍ഥി ആശുപത്രയില്‍ ആയതോടെ കോളജ് വിദ്യാര്‍ഥികള്‍ ഇളകി. കോട്ടയം കല്യാണ്‍ സില്‍ക്സിലേക്ക് ഇന്നലെ ഉച്ചയ്ക്ക് ശേഷം കോട്ടയം ബസേലിയസ് കോളജ് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി.സംഭവത്തെ തുടര്‍ന്ന് ഇവര്‍ കോട്ടയം ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കി. പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികള്‍ പൊള്ളുന്ന വെയിലിലും മുദ്രാവാക്യവുമായാണ് റോഡില്‍ നിലയുറപ്പിച്ചത്. പോലീസ് ഇടപെട്ടു നഷ്ടപരിഹാരം വാങ്ങി നല്‍കിയ ശേഷമാണ് വിദ്യാര്‍ഥികള്‍ പിരിഞ്ഞു പോയത്.
Post Your Comments