
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായുള്ള തുടര്‍ച്ചയായ കലഹത്തിന് ഇടവേളയിട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും ധ്യാനത്തിന് പോകുന്നു. ജൂലൈ 30 മുതല്‍ 12 ദിവസത്തേക്കാണ് കെജ് രിവാള്‍ അവധിയെടുക്കുന്നത്. നാഗ്പൂരിലെ യോഗ സെന്ററിലായിരിക്കും ഈ ദിവസങ്ങളില്‍ അദ്ദേഹം.
പ്രാചീനമായ വിപാസന ധ്യാനത്തിനായാണ് കെജ്‌രിവാള്‍ നാഗ്പൂരിലേക്ക് പോകുന്നത്. ധ്യാനം പരിശീലിക്കുന്ന അത്രയും ദിവസം മാധ്യമങ്ങളുമായി കൂടിക്കാഴ്ച ഉണ്ടാകില്ല. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയാകും 12 ദിവസം സര്‍ക്കാരിനെ നയിക്കുക.
മുന്‍പും വിപാസന ധ്യാനത്തിനായി കെജ്രിവാള്‍ അവധിയെടുത്തിട്ടുണ്ട്. കഴിഞ്ഞ ജനവരിയിലും അതിനുമുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആയിരുന്നു അത്. രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചുകഴിഞ്ഞാല്‍ വിപാസന ധ്യാനത്തിന്റെ പ്രചാരണത്തിനായി മുഴുവന്‍ സമയവും നീക്കിവയ്ക്കാനാണ് കെജ്രിവാളിന്റെ തീരുമാനം.
Post Your Comments