തളിപ്പറമ്പ് : പരിയാരം മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ മെസില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു.ഇന്ന് പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം. നൂറോളം ആളുകളാണ് കെട്ടിടത്തില്‍ താമസിക്കുന്നത്. മെസില്‍ തൊഴിലാളികളായ നാല് പേരും ഉണ്ടായിരുന്നു. ഫ്രിഡ്ജിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്ന് കരുതുന്നു. സിലിണ്ടറിന്റെ റഗുലേറ്റര്‍ അടച്ച് വെച്ചില്ലെന്നാണ് പ്രഥമിക നിഗമനം. ഫ്രിഡ്ജില്‍ നിന്ന് പടര്‍ന്ന തീ സിലിണ്ടറില്‍ ഘടിപ്പിച്ച പൈപ്പിലൂടെ പടര്‍ന്നതാകാമെന്നാണ് സംശയിക്കുന്നത്.
പൊട്ടിത്തെറിയില്‍ മെസ് ഹാള്‍ പൂര്‍ണ്ണമായും തകര്‍ന്നു. പരിയാരം മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ ഡോക്ടര്‍മാരും ദന്തല്‍ ഡോക്ടര്‍ വിദ്യാര്‍ത്ഥികളും ജനറല്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും താമസിക്കുന്ന കെട്ടിടത്തിന് താഴെയുള്ള കെട്ടിടത്തിലെ മെസിലാണ് പൊട്ടിത്തെറി നടന്നത്. ഉറക്കത്തില്‍ ഗ്യാസിന്റെ മണം ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ട് എഴുന്നേറ്റ് നോക്കിയപ്പോള്‍ സിലിണ്ടറില്‍ നന്ന് തീ ആളിപ്പടരുന്നത് കാണുകയായിരുന്നു. ഉടന്‍ സെക്യൂരിറ്റി ജീവനക്കാരനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ച് കെട്ടിടത്തിന് മുകളിലുണ്ടായിരുന്നവരെ താഴെ ഇറക്കി.
Post Your Comments