വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്‍റെയും, നായിക്ക് നേതൃത്വം നല്‍കുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍റെയും (ഐആര്‍എഫ്) പ്രവര്‍ത്തനങ്ങളെപ്പറ്റി നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. നായിക്കിന്‍റെ പ്രഭാഷണവേദികളില്‍ വച്ച് ഇസ്ലാം മതം സ്വീകരിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കിയിട്ടുണ്ടാകാം എന്ന്‍ ഏഷ്യന്‍ ഏജ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
50,000-രൂപ വരെയാണ് ഇങ്ങനെ പ്രതിഫലമായി നല്‍കാറുണ്ടായിരുന്നെന്നാണ് തീവ്രവാദവിരുദ്ധ സേനയുടെ (എടിഎസ്) ചോദ്യംചെയ്യലില്‍ ഒരു മുന്‍ ഐആര്‍എഫ് ജീവനക്കാരന്‍ വെളിപ്പെടുത്തിയത്. പണം കാട്ടി പ്രലോഭിപ്പിച്ചുള്ള മതംമാറ്റത്തിന് തയാറാകത്തവരെ ബലപ്രയോഗത്തിലൂടെയും സ്വാധീനിച്ചിട്ടുണ്ടാകാം എന്നും ഇയാള്‍ പറഞ്ഞു.
കേരളാ പോലീസും മഹാരാഷ്ട്രാ തീവ്രവാദവിരുദ്ധ സേനയും കഴിഞ്ഞയാഴ്ച മുംബൈയില്‍ നിന്ന്‍ അറസ്റ്റ് ചെയ്ത നായിക്കിന്‍റെ അനുയായികളായ ആര്‍ഷി ഖുറേഷി, റിസ്വാന്‍ ഖാന്‍ എന്നിവരുടെ പക്കല്‍ നിന്ന്‍ 800-ലധികം ഹൈന്ദവ, ക്രൈസ്തവ വിശ്വാസികളെ മതംമാറ്റിയതിന്‍റെ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഐആര്‍എഫ് നടത്തിയിരുന്നത് വന്‍തോതിലുള്ള മതപരിവര്‍ത്തനം ആയിരുന്നു എന്നാണ് എടിഎസിനു ലഭിച്ചിരിക്കുന്ന വിവരങ്ങള്‍. കോളേജ് വിദ്യാര്‍ത്ഥികള്‍, ജയില്‍പ്പുള്ളികള്‍ എന്നിവര്‍ക്ക് സാമ്പത്തിക സഹായം, നിയമ സഹായം എന്നിവ വാഗ്ദാനം ചെയ്തായിരുന്നു ഇവര്‍ തങ്ങളുടെ ഇരകളെ കണ്ടെത്തിയിരുന്നത്.
കേരളത്തില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ നാടുവിട്ടുപോയി എന്നു കരുതുന്ന മെറിന്‍ ജേക്കബിന്‍റെ സഹോദരന്‍ എബിന്‍ ജേക്കബിനേയും മുംബൈയില്‍ ആര്‍ഷി ഖുറേഷിയുടെ സമീപം ഇത്തരത്തില്‍ മതംമാറ്റാനായി കൊണ്ടുവന്നിരുന്നു.
എബിന്‍റെ പരാതിപ്രകാരമാണ് ഇപ്പോള്‍ ഖുറേഷിയുടെ മേല്‍ യു.എ.പിഎ. ചുമത്തി കേസെടുത്തിരിക്കുന്നത്.
Post Your Comments