സൗദി : മകളെ പിതാവ് നാലുവര്‍ഷം പൂട്ടിയിട്ടു. കാമുകനെ ചുംബിച്ചതിനാണ് പതിനാറുകാരിയെ പിതാവ് നാലുവര്‍ഷം പൂട്ടിയിട്ടതായി പരാതി. ബ്രിട്ടണില്‍ ജനിച്ചു വളര്‍ന്ന അമിന എന്ന പെണ്‍കുട്ടിയ്ക്കാണ് സൗദിയില്‍ ഇത്തരമൊരു അനുഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം പിതാവില്‍ നിന്നും രക്ഷപെട്ട പെണ്‍കുട്ടി കോടതിയില്‍ എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ഓര്‍മ്മ വെച്ച നാള് മുതല്‍ ബ്രിട്ടണില്‍ കഴിഞ്ഞ പെണ്‍കുട്ടിയ്ക്ക് സൗദിയിലെ സംസ്കാരവുമായി ഒത്തുപോകാന്‍ കഴിഞ്ഞിരുന്നില്ല. വെസ്റ്റേണ്‍ സംസ്കാരം തലവേദനയായതിനെ തുടര്‍ന്നാണ് സൗദിക്കാരനായ പിതാവ് മകളെ പൂട്ടിയിട്ടത്. താന്‍ സാധാരണ പെണ്‍കുട്ടിയാണെന്നും വീട്ടിലേയ്ക്ക് തിരിച്ചുപോയാല്‍ ഇഷ്ടപ്രകാരം ജീവിക്കാന്‍ അനുവദിക്കമെന്നും പെണ്‍കുട്ടി കോടതിയില്‍ ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളിലും പൗരത്വമുള്ള പെണ്‍കുട്ടിയുടെ കാര്യത്തില്‍ കോടതി തീരുമാനമെടുത്തിട്ടില്ല.
Post Your Comments