കൊച്ചി : മോട്ടോര്‍ വാഹന വിഭാഗം കൊച്ചി പനമ്പിള്ളി നഗര്‍ റോഡില്‍ പരിശോധനയ്ക്ക് ഇറങ്ങിയപ്പോള്‍ പിടികൂടിയത് അന്‍പതിലേറെ വിദ്യാര്‍ഥികളെ. വണ്ടികളുടെ നമ്പര്‍ പ്ലെയിറ്റ് പരിശോധനയ്ക്കാണു വാഹന വകുപ്പ് അധികൃതര്‍ ഇറങ്ങിയത്.
ഹെല്‍മറ്റ് ഇല്ലാതെ വണ്ടി ഓടിച്ചതിനാണു കൂടുതല്‍ പേരും പിടിയിലായത്. പിടികുടിയ യുവാക്കളെ ഇംപൊസിഷന്‍ എഴുതിപ്പിച്ചാണ് വിട്ടയച്ചത്. ‘ഹെല്‍മറ്റ് ഇല്ലാതെ ടു വീലര്‍ ഓടിക്കില്ല’ എന്ന് 100 പ്രാവശ്യം എഴുതിച്ചിട്ടാണു യുവാക്കളെ ചെറിയ താക്കീതോടെ വിട്ടയച്ചത്.
Post Your Comments