റഷ്യക്കാരിയായ താനിയ ജോലി തേടിയാണ് ഇന്ത്യയില്‍ എത്തിയത്.
ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യല്ലില്‍ താനിയ പറഞ്ഞത് ഇതായിരുന്നു’ സ്വര്‍ണക്കൂട്ടിലടച്ച കിളിയാണ് താന്‍’ എന്ന്.കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ എത്തിയ യുവതി അകപ്പെട്ടത് ദില്ലിയിലെ സെക്സ് റാക്കറ്റിലാണ്.
2016 ഫെബ്രുവരി 25 നാണ് താനിയ ദില്ലിയില്‍ എത്തിയത്. അജയ് അഹ്ലവാട്ട് എന്നയാളായിരുന്നു താനിയയുടെ സ്പോണ്സര്. പിന്നീട് ജോലിക്കായി രാധിയ എന്ന യുവതിയുടെ നേതൃത്വത്തില്‍ മറ്റൊരാളുടെ അടുത്തേക്ക് കൊണ്ടു പോകുകയായിരുന്നു.
താനിയയെ സ്ഥിരമായി പാര്‍ട്ടികള്‍ക്ക് കൊണ്ടു പോവുകയും സൗഹൃദം സ്ഥാപിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. രണ്ട് പുരുഷന്മാരുടെ കൂടെ നിര്‍ബന്ധിച്ച് കിടക്കപങ്കിടേണ്ട സാഹചര്യം വന്നിട്ടുണ്ടെന്ന് താനിയ പറയുന്നു.
സന്യാല്‍ എന്നയാള്‍ക്ക് ഒരുപാടു സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഇവരെല്ലാം പലയിടങ്ങളിലായാണ് കഴിയുന്നത് എന്നും താനിയ പറഞ്ഞു.യുവതിയെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്നതിന് പോലീസ് നടപടികള്‍ സ്വീകരിക്കുന്നുണ്ട്. സെക്സ് റാക്കറ്റിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.റാക്കറ്റില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യാത്രാ രേഖകള്‍ കൈവശപ്പെടുത്തി വെച്ചിരിക്കുകയായിരുന്നു.
Post Your Comments