Gulf

മാളില്‍ ഇന്ത്യക്കാരന്‍ 90 സ്ത്രീകളെ പീഡിപ്പിച്ചുവെന്ന വാര്‍ത്ത; സത്യം വെളിപ്പെടുത്തി ദുബായ് പോലീസ് 

ദുബായ് ● ദുബായ് മാളില്‍ ഇന്ത്യക്കാരന്‍ 90 സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന വാര്‍ത്ത വ്യാജമാണെന് ദുബായ് പോലീസ്. ഇത്തരം അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി.

ദുബായ് മാളില്‍ ഇന്ത്യക്കാരന്‍ 90 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കഴിഞ്ഞദിവസം സമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രചാരണമുണ്ടായിരുന്നു. ഇതോടെയാണ് ദുബായ് പോലീസ് വിശദീകരണവുമായി രംഗത്തെത്തിയത്.

ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് നല്‍കുന്ന വാര്‍ത്തകളല്ലാതെ വരുന്ന വാര്‍ത്തകള്‍ കണക്കിലെടുക്കരുതെന്നും ജനങ്ങളുടെ സുരക്ഷ കാര്യക്ഷമമായി നിര്‍വഹിക്കാനുള്ള ശേഷി ദുബായ് പോലീസ് വകുപ്പിനുണ്ടെന്നും ദുബായ് പോലീസ് ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button