Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

കൊച്ചിയിലെ പൂവാലന്മാര്‍ക്ക് ഇനി രക്ഷയില്ല

കൊച്ചി : കൊച്ചിയിലെ പൂവാലന്മാര്‍ക്ക് ഇനി രക്ഷയില്ല. വനിതകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും സുരക്ഷയൊരുക്കാന്‍ പിങ്ക് പൊലീസ് എത്തുന്നു. സിറ്റി ഷാഡോ പൊലീസിന് അനുബന്ധമായാണു കൊച്ചിയില്‍ വനിതാ പൊലീസുകാരുടെ പിങ്ക് പൊലീസ് വിങ് രൂപീകരിച്ചത്. തിരുവനന്തപുരം നഗരത്തില്‍ പിങ്ക് പൊലീസ് നിലവിലുണ്ട്. പിങ്ക് നിറം സ്ത്രീകളെ പ്രതിനിധീകരിക്കുന്ന നിറമായി അറിയപ്പെടുന്നതിനാലാണു പിങ്ക് പൊലീസ് എന്ന പേരു നല്‍കിയത്.

കൊച്ചിയെ സ്ത്രീസുരക്ഷാ നഗരമാക്കുന്നതിന്റെ ആദ്യപടിയാണു പിങ്ക് പൊലീസ് രൂപീകരണമെന്നു പൊലീസ് അവകാശപ്പെടുന്നു. നഗരത്തിലെ സ്‌കൂള്‍, കോളജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ചു പൂവാലശല്യം വ്യാപകമാവുന്നതായി ഏറെ പരാതികള്‍ പൊലീസിനു ലഭിച്ചിരുന്നു. സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ തമ്പടിക്കുന്ന ലഹരിവില്‍പ്പന സംഘങ്ങളും ഇവരില്‍ നിന്നു ലഹരി വാങ്ങി ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുമാണു പ്രധാന ശല്യക്കാര്‍. ആയോധനകലയിലും ഡ്രൈവിംഗിലും ഇവര്‍ക്കു പരിശീലനം നല്‍കുമെന്നു കമ്മിഷണര്‍ എം.പി.ദിനേശ് പറഞ്ഞു. 7559899100 എന്ന വാട്ട്‌സ്ആപ്പ് നമ്പറില്‍ 24 മണിക്കൂറും പിങ്ക് പൊലീസുമായി ബന്ധപ്പെടാന്‍ വനിതകള്‍ക്കു കഴിയും.

സ്ത്രീസുരക്ഷ, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, സ്ത്രീകള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ പിങ്ക് പൊലീസ് ശ്രദ്ധ പതിപ്പിക്കും. റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, മാര്‍ക്കറ്റ് പരിസരങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ നിരീക്ഷണത്തിനു സിവില്‍ വേഷത്തില്‍ ഇവരുണ്ടാകും. ഷാഡോ പൊലീസിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഇവര്‍ക്കു നല്‍കും. വനിതാ എസ്‌ഐ സലീന ബീവിയാണു നഗരത്തില്‍ പിങ്ക് പൊലീസിനു നേതൃത്വം കൊടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button