
തിരുപ്പതി: തിരുപ്പതി ദേവസ്ഥാനം സ്ഥിതി ചെയ്യുന്ന തിരുമലയിലെ ഒരു അതിഥിമന്ദിരത്തിലേക്ക് അപ്രതീക്ഷിതമായി ഒരു പുള്ളിപ്പുലി കടന്നുവന്നു. പുള്ളിപ്പുലിയെക്കണ്ട തീര്‍ഥാടകര്‍ പരിഭ്രാന്തരായി.
അതിഥിമന്ദിരത്തില്‍ കടന്നു കൂടിയ പുള്ളിപ്പുലി കെട്ടിടത്തിനുള്ളില്‍ കറങ്ങി നടക്കാന്‍ ആരംഭിച്ചതോടെ ഒന്നാം നിലയില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ അവിടെ കുടുങ്ങിപ്പോയി. തിരുമലയില്‍ പദ്മാവതിയിലുള്ള അതിഥിമന്ദിരത്തിലാണ് സംഭവം അരങ്ങേറിയത്.
ഒന്നര മണിക്കൂറോളം മന്ദിരത്തിനുള്ളില്‍ കറങ്ങിനടന്ന്‍, ആളുകളില്‍ ആശങ്ക സൃഷ്ടിച്ച ശേഷം പുള്ളിപ്പുലി കെട്ടിടത്തിന്‍റെ പിന്‍ഭാഗത്തുള്ള ബാല്‍ക്കണി വഴി ചാടി കാട്ടിനുള്ളിലേക്ക് രക്ഷപ്പെട്ടു.
പദ്മാവതിയിലെ നര്‍സിംഗ സദന്‍ അതിഥിമന്ദിരത്തിലേക്കാണ് പുള്ളിപ്പുലിയുടെ ഹൃസ്വസന്ദര്‍ശനം ഉണ്ടായത്.
Post Your Comments