Latest NewsIndiaNews

ക്ഷേത്രത്തിലെ എല്‍ഇഡി സ്‌ക്രീനില്‍ ഭക്തി ഗാനത്തിന് പകരം സിനിമാ പാട്ട്; വിവാദം

15 മിനിറ്റോളം ഹിന്ദിപാട്ട് എല്‍ഇഡി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു

തിരുപ്പതി: ക്ഷേത്രത്തിലെ എല്‍ഇഡി സ്‌ക്രീനില്‍ ഭക്തിഗാനത്തിന് പകരം ഹിന്ദി സിനിമാ പാട്ട്. തിരുപ്പതി തിരുമല ക്ഷേത്രം വിവാദം.

തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ ഷോപ്പിങ് കോംപ്ലക്‌സിന് സമീപത്തെ എല്‍ഇഡി സ്‌ക്രീനിലാണ് ഭക്തിഗാനത്തിന് പകരം ഹിന്ദി പാട്ട് പ്രദര്‍ശിപ്പിച്ചത്. 15 മിനിറ്റോളം ഹിന്ദി പാട്ട് എല്‍ഇഡി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും വ്യാപകമായി സമൂഹമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്.

read also: വിദ്യാഭ്യാസം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന തടവുകാർക്ക് പഠിക്കാം: അവസരമൊരുക്കി ഖത്തർ

അതേസമയം, സാങ്കേതിക തകരാറാണ് പ്രശ്‌നത്തിനിടയാക്കിയതെന്നാണ് തിരുപ്പതി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ധര്‍മ്മ റെഡ്ഡിയുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button