തിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തില്‍ വന്‍ മോഷണം. ക്ഷേത്രത്തിലെ മൂന്ന് വിഗ്രഹങ്ങളാണ് മോഷണം പോയത്. ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. 528 ഗ്രാം തൂക്കമുള്ള ഗോവിന്ദ രാജ സ്വാമി കിരീടം, 408 ഗ്രാമുള്ള ശ്രീദേവി-ഭൂദേവി കിരീടവുമാണ് മോഷണം പോയത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വൈകുന്നേരത്തെ നിവേദ്യത്തിന് ശേഷം ക്ഷേത്രകവാടം അടച്ചിട്ടിരുന്നു. തുടര്‍ന്ന് അരമണിക്കൂര്‍ കഴിഞ്ഞ് തുറപ്പോഴാണ് കിരീടം മോഷണം പോയതറിയുന്നത്. അന്വേഷത്തിനായി ആറംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് കെ.കെ.എന്‍ അന്‍പുരാജന്‍ പറഞ്ഞു.
തിരുപ്പതിയിലെ വളരെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് ഗോവിന്ദരാജ സ്വാമി ക്ഷേത്രം. വെങ്കിടാദ്രി കുന്നിലാണ് ഇന്ത്യയിലെ ഏറ്റവും പൗരാണികമായ ക്ഷേത്രം എന്ന പേരും ഈ ക്ഷേത്രത്തിനുണ്ട്. എല്ലാ ദിവസവും ഒരു പുതിയ വിശുദ്ധമായ ദോത്തിയും സാരിയും സ്വാമിയെ അണിയിക്കുന്നതാണ് ഇവിടുത്തെ ഒരു പ്രധാന ചടങ്ങ്. പുതിയതായി വിവാഹം കഴിച്ച, പൂജ നടത്തുന്ന ദമ്പതികളാണ് ഇത് സമര്‍പ്പിക്കുന്നത്. സ്വാമിയുടെ മുന്നിലുള്ള ദീപങ്ങള്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി കത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍, ഇത് എന്നാണ് തെളിച്ചത് എന്നാണെന്ന കാര്യം ആര്‍ക്കും അറിയില്ല.
Post Your Comments