Latest NewsKerala

മണ്ഡലവിളക്ക് തീര്‍ത്ഥാടനത്തിന് ശബരിമലയില്‍ ദര്‍ശനം തിരുപ്പതി തീര്‍ത്ഥാടനത്തിന്റെ മാതൃകയില്‍

തിരുവനന്തപുരം:  മണ്ഡലവിളക്ക് തീര്‍ത്ഥാടനത്തിന് ശബരിമലയില്‍ ദര്‍ശനം തിരുപ്പതി തീര്‍ത്ഥാടനത്തിന്റെ മാതൃകയില്‍. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തുചേര്‍ന്ന ഉന്നതതലയോഗത്തിലാണ് മണ്ഡലവിളക്ക് തീര്‍ത്ഥാടനത്തിന് ശബരിമലയില്‍ ദര്‍ശനം ആന്ധ്രയിലെ തിരുപ്പതി തീര്‍ത്ഥാടനത്തിന്റെ മാതൃകയിലാക്കാന്‍ ചര്‍ച്ചയുണ്ടായത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം ഡിജിപി ലോക്നാഥ് ബഹ്റ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

ഓരോ ദിവസവും ദര്‍ശനത്തിന് എത്ര അയ്യപ്പന്‍മാര്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണക്കാക്കി അതനുസരിച്ചുള്ള ക്രമീകരണം ഉണ്ടാകണമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. തിക്കും തിരക്കും മൂലം അപകടങ്ങള്‍ ഉണ്ടായപ്പോഴെല്ലാം ഇക്കാര്യം പൊലീസ് ഉന്നയിച്ചിരുന്നെങ്കിലും എതിര്‍പ്പ് മൂലം നടന്നില്ല. തീര്‍ത്ഥാടകരുടെ മുഴുവന്‍ വാഹനനങ്ങളും നിലയ്ക്കലില്‍ യാത്ര അവസാനിപ്പിക്കണം. അവിടെ നിന്നും കെഎസ്ആര്‍ടിസി ബസ്സുകളില്‍ പമ്പയില്‍ എത്തിക്കണം.

Also Read :  നിറപ്പുത്തിരി പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും: ത്രിവേണി മുങ്ങി അയ്യപ്പന്മാരുടെ യാത്ര മുടങ്ങി

നിലവില്‍ വലിയ വാഹനങ്ങള്‍ തീര്‍ത്ഥാടകരെ പമമ്പയില്‍ എത്തിച്ച ശേഷം തിരികെ നിലയ്ക്കലില്‍ എത്തി പാര്‍ക്ക് ചെയ്യുന്നതാണ് പതിവ്. ചെറിയ വാഹനങ്ങള്‍ക്ക് പമ്ബയില്‍ തന്നെ പാര്‍ക്കിങ് അനുവദിച്ചിരുന്നു. പ്രളയത്തില്‍ പമ്പയിലെ പാലങ്ങള്‍ തകരുകയും ശുചിമുറികളെല്ലാം ഒലിച്ചുപോകുകയും ചെയ്തതിനാല്‍ തീര്‍ത്ഥാടകരുടെ വരവിന് കര്‍ശന നിയന്ത്രണം വേണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button