ഹിസ്ബുള്‍ ഭീകരവാദി ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതിനെത്തുടര്‍ന്ന്‍ കാശ്മീരില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥയ്ക്ക് അയവു വരുന്നു. അനന്ത്നാഗ് ടൌണ്‍ ഒഴികെ കാശ്മീരിന്‍റെ മറ്റെല്ലാ ഭാഗങ്ങളിലേയും കര്‍ഫ്യൂ പിന്‍വലിക്കപ്പെട്ടു കഴിഞ്ഞു. 17-ദിവസത്തോളം നീണ്ടുനിന്ന കലാപാന്തരീക്ഷത്തില്‍ 47 ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 5500-ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ചില ഭാഗങ്ങളില്‍ 4-ലധികം ആളുകള്‍ കൂട്ടംകൂടുന്നതിനുള്ള നിരോധനം തുടരുമെന്നും കാശ്മീര്‍ സുരക്ഷാച്ചുമതല വഹിക്കുന്ന പോലീസ് ഓഫീസര്‍മാരില്‍ ഒരാള്‍ പറഞ്ഞു.
സംഘര്‍ഷങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ 2 പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കര്‍ഫ്യൂ പിന്‍വലിക്കപ്പെട്ടെങ്കിലും മൊബൈല്‍ ഫോണ്‍, ട്രെയിന്‍ സര്‍വ്വീസുകള്‍ പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. സ്കൂളുകളും കോളേജുകളും വിഘടനവാദി സംഘടനകള്‍ ആഹ്വാനം ചെയ്ത സമരപരിപാടിയുടെ ഭാഗമായി അടഞ്ഞു തന്നെ കിടക്കുന്നു.
Post Your Comments