ന്യൂഡല്‍ഹി : ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരെ പോലീസ് കേസെടുത്തു. പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിനെ തുര്‍ന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിനെതിരെ കേസെടുത്തത്.
തുടര്‍ച്ചയായ മാനഭംഗത്തിനു ശേഷം വിഷദ്രാവകം കുടിപ്പിച്ച പതിന്നാലുകാരിയായ ദളിത് പെണ്‍കുട്ടി കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങിയിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഞായറാഴ്ചയാണ് മരിച്ചത്. തുടര്‍ന്ന്, ഡല്‍ഹി പോലീസ് സ്ത്രീസുരക്ഷാ കാര്യത്തില്‍ വീഴ്ച വരുത്തുന്നുവെന്ന് ആരോപിച്ചു ഡല്‍ഹി വനിതാ കമ്മീഷന്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ പേര് സ്വാതി വെളിപ്പെടുത്തിയത്.
Post Your Comments