
ഭോപ്പാല്‍ ● മധ്യപ്രദേശില്‍ ദയാവധത്തിന് അനുമതി തേടി 50 ദളിത് കുടുംബങ്ങള്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ സമീപിച്ചു. 15 വര്‍ഷം മുന്‍പ് സര്‍ക്കാര്‍ അനുവദിച്ച ഭൂമി ഭൂവുടമ ഗുണ്ടകള്‍ തട്ടിയെടുത്തുവെന്നും ഇപ്പോള്‍ ഉപജീവനമാര്‍ഗം ഒന്നുമില്ലെന്നും അതിനാല്‍ മരിക്കാന്‍ അനുവദിക്കണമെന്നുമാണ് ഇവരുടെ അപേക്ഷ.
ചൗഹാന്റെ നിയോജകമണ്ഡലമായ ബുധ്നിയിലെ നസറുള്ളഗഞ്ച് പ്രദേശത്ത് താമസിക്കുന്ന ദളിത് കുടുംബങ്ങളാണ് ദയാവധത്തിന് അനുമതി തേടി മുഖ്യമന്ത്രിയുടെ ഭോപാലിലെ ഓഫീസിലേക്ക് അപേക്ഷ അയച്ചത്.
അതേസമയം, ഇങ്ങനെയൊരു പരാതി തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
ചൗഹാന്റെ സ്വന്തം ജില്ലയായ സേഷോറിലെ ബുധ്നി നസറുള്ളഗഞ്ച് പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന ബോര്‍ഖേഡി, വാസുദേവ്, സോഹന്ഖേഡി, ജോഗാല തുടങ്ങിയ ഗ്രാമങ്ങളിലെ ദളിത് കുടുംബങ്ങളാണ് നിവേദനത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്. കയ്യൂക്കും അധികാരവും ഉള്ളവര്‍ തങ്ങളുടെ ഭൂമി തട്ടിയെടുത്തു. ഇപ്പോള്‍ ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ല. അതിനാല്‍ തങ്ങളെ മരിക്കാനെങ്കിലും അനുവദിക്കണമെന്ന് രാഷ്ട്രീയ ദളിത് ചേതന സെക്രട്ടറി ജസ്വന്ത് സിംഗ് പറഞ്ഞു.
Post Your Comments