![](/wp-content/uploads/2016/07/ramesh-chennithala1.jpg)
മലപ്പുറം: അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിൽ പോലീസ് നിഷ്ക്രിയരായിരുന്നുവെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മാധ്യമങ്ങളെ ഭയക്കുന്നതെന്തിനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഗുരുതരമായ വീഴ്ചയാണ് പോലീസിനുണ്ടായിരിക്കുന്നത്. പോലീസിന്റെ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ ഈ സംഭവങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. രണ്ടുസംഭവങ്ങളിലും പോലീസ് കൈയ്യുംകെട്ടി നോക്കിനില്‍ക്കുകയായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
Post Your Comments