ആന്‍റിഗോ: ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ വിൻഡീസിനെതിരെ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്കു മികച്ച സ്കോർ. കോഹ്‍ലിയുടെ സെഞ്ച്വറിയുടെ മികവിൽ ആദ്യദിനം കളി നിർത്തുമ്പോള്‍ ഇന്ത്യ 4 വിക്കറ്റിന് 302 എന്ന നിലയിലാണ്.197 പന്തിൽ നിന്ന് 143 റൺസ് നേടിയ കോഹ്‍ലി പുറത്താകാതെ നിൽക്കുകയാണ്. കോഹ്‌ലി 16 ബൗണ്ടറികൾ സഹിതമാണ് 143 റൺസെടുത്തത്. ശിഖർ ധവാൻ 84 റൺസ് നേടി.
വിൻഡീസിനുവേണ്ടി ദേവേന്ദ്ര ബിഷു മൂന്ന് വിക്കറ്റ് നേടി. കുംബ്ലെ പരിശീലകനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരമാണിത്.
Leave a Comment