KeralaNews

മനുഷ്യന്‍റെ ക്രൂരതയില്‍ മനംനൊന്ത് വാവാ സുരേഷ് കുറിച്ച ഹൃദയസ്പര്‍ശിയായ വാക്കുകള്‍

ഈ ലോകത്തിന്‍റെ യഥാര്‍ത്ഥ ശാപം മനുഷ്യന്‍ തന്നെയാണെന്നുള്ള വസ്തുത ഓരോ ദിവസം ചെല്ലുന്തോറുമുള്ള പരിസ്ഥിതിയുടെ അവസ്ഥ കാണുമ്പോള്‍ മനസിലാക്കാവുന്നതാണ്. യാതൊരു വകതിരിവുമില്ലാതെ പ്രകൃതിയില്‍ കൈയേറ്റം നടത്തുന്ന മനുഷ്യന്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന വന്യമൃഗങ്ങളുടേയും ജീവിതം നരകമാക്കി മാറ്റിയിരിക്കുകയാണ്. പ്രകൃതി എന്ന അമ്മയോട് സ്നേഹമുള്ള, അവളുടെ നിയമങ്ങളോട് ഇണങ്ങിജീവിക്കാന്‍ മനസുള്ള ഇ മൃഗങ്ങളുടെ ജീവിതത്തിലെ മനുഷ്യന്‍റെ കയേറ്റത്തിന്‍റെ വേദനാജനകമായ ഒരു ദൃശ്യത്തോടുള്ള സര്‍പ്പപരിപാലകന്‍ വാവാ സുരേഷിന്‍റെ ഹൃദയസ്പര്‍ശിയായ പ്രതികരണം ഏതൊരാളുടേയും കണ്ണു തുറപ്പിക്കുന്നതാണ്:

വാവാ സുരേഷിന്‍റെ പ്രതികരണം വായിക്കാം:

കണ്ണുകള്‍ നിറഞ്ഞ നിമിഷം.

പ്രിയ സുഹൃത്തുക്കളേ, മനുഷ്യനല്ലെങ്കിലും ഇതും ഒരു അമൂല്യ ജീവന്‍ തന്നെയാണ്. വനംപാതകളിലൂടെ അൽപം ശ്രദ്ധയോടെ യാത്ര ചെയ്താല്‍ പല ജീവനും വില നൽകേണ്ടുന്ന അവസ്ഥ ഒഴിവാകാവുന്നതേ ഒള്ളൂ.

ഇവകൾക്ക് നിലവിളിച്ചു കരയാനാവില്ല, ആരോടും സങ്കടം ബോധിപ്പിക്കാനുമില്ല ഒരു വിങ്ങലിൽ നിന്നും അടുത്ത പ്രഭാതങ്ങളിലേക്ക് ചേക്കേറുന്ന ഇവകൾക്കുമുന്നിൽ നാം കണ്ണു തുറന്നേ തീരൂ.

ഓർക്കുക…ഒരു ജീവനും നമുക്ക് നൽകാനാവില്ല..എങ്കിലും…നമ്മുടെ അശ്രദ്ധ കൊണ്ട് ഒരു ജീവനും പൊലിയാതിരിക്കട്ടെ !!

shortlink

Related Articles

Post Your Comments

Related Articles


Back to top button