നിങ്ങള്‍ ദിവസം എത്ര തവണ തുമ്മാറുണ്ട്…? ആലോചിച്ചിട്ടുണ്ടോ..? ഒന്നോ രണ്ടോ തവണ എന്നാവും പലരുടെയും ഉത്തരം. എന്നാല്‍ ഇംഗ്ലണ്ടിലെ കോള്‍ചേസ്റ്റര്‍ സ്വദേശിനിയായ ഇറ സ്‌ക്‌സേന എന്ന പെണ്‍കുട്ടി ഒരു ദിവസം തുമ്മുന്നത് 8000 തവണയാണ്.
വെറും എട്ടുവയസ്സ് പ്രായം മാത്രമേയുള്ളു ഇറ സക്‌സേനയ്ക്ക്. വിചിത്രമായ രോഗത്തിന് അടിമയാണ് ഇറ. ദിവസവും ഇത്രയും തവണ ഇറ തുമ്മുന്നു എന്ന കാര്യം ഡോക്ടര്‍മാര്‍ക്ക് പോലും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. തുമ്മലില്‍ നിന്നും രക്ഷ നേടാന്‍ പല ഡോക്ടര്‍മാരേയും സമീപിച്ച് അവശരായിരിക്കുകാണ് ഇറയും അമ്മ പ്രിയ സാക്‌സനയും.
ഉറങ്ങുമ്പോള്‍ മാത്രമാണ് ഇറയ്ക്ക് തുമ്മലില്‍ നിന്നും ആശ്വാസം ലഭിക്കുന്നത്. ഉറക്കമുണര്‍ന്നാല്‍ വീണ്ടും തുമ്മല്‍ തുടങ്ങും. ഇറയുടെ അവസ്ഥ സ്‌കൂളിലെ അധ്യാപികമാര്‍ക്കും സുഹൃത്തുക്കള്‍ക്കും അറിയാവുന്നതുകൊണ്ട് ചെറിയൊരു അശ്വാസമുണ്ടെന്ന് അമ്മ പ്രിയ പറയുന്നു.
ഡോക്ടര്‍മാരെ സമീപിക്കുമ്പോഴെല്ലാം ഓരോരോ കാരണങ്ങള്‍ പറയും. ഇറയുടെ അവസ്ഥയ്ക്ക് കൃത്യമായ കാരണം കണ്ടുപിടിയ്ക്കാന്‍ ഡോക്ടര്‍മാര്‍ക്കും സാധിക്കുന്നില്ലെന്നും പ്രിയ വ്യക്തമാക്കുന്നു.
Leave a Comment