Latest NewsMenNewsLife StyleFood & Cookery

പുരുഷന്മാർ ദിവസവും പച്ചമുട്ട കഴിക്കുന്നതിന്റെ ​ഗുണങ്ങളറിയാം

ആരോഗ്യത്തിന്റെ ഒരു കലവറ തന്നെയാണ് മുട്ട. സ്ത്രീകള്‍ പൊതുവേ പച്ചമുട്ട കഴിക്കാറില്ല. എന്നാല്‍, ഒട്ടുമിക്ക പുരുഷന്‍മാരും വേവിച്ച മുട്ടയേക്കാള്‍ കൂടുതല്‍ കഴിക്കുന്നത് പച്ചമുട്ടയാണ്. പുരുഷന്‍മാരുടെ ആരോഗ്യത്തിന് പച്ചമുട്ട വളരെ നല്ലതാണ്. പക്ഷേ, പലര്‍ക്കും ഇതിനെ കുറിച്ച് വ്യക്തമായി അറിയില്ല എന്നതാണ് സത്യാവസ്ഥ.

പുരുഷന്മാരിലെ സെക്സ് സ്റ്റാമിനയ്ക്ക് ഏറ്റവും ചേര്‍ന്ന ഒരു ഭക്ഷ്യ വസ്തുവാണ് പച്ചമുട്ട. ഇത് പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിയ്ക്കും. നല്ല കരുത്തും നല്‍കും.

ബീജ സംഖ്യയും ബീജ ഗുണവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. സെക്സിനു മുന്‍പ് പച്ചമുട്ട കഴിയ്ക്കുന്നത് കിടക്കയിലെ പ്രകടനം മെച്ചപ്പെടുത്തും. ഇതിലെ സിങ്ക് ബീജങ്ങളെ സഹായിക്കും.

Read Also : പാലസ്തീന് ഐക്യദാർഢ്യം : സിപിഎമ്മിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ഡൽഹിയിൽ ധർണ നടത്തും

മസിലുകള്‍ക്ക് ശ്രമിയ്ക്കുന്ന പുരുഷന്മാര്‍ക്കു കഴിയ്ക്കാവുന്ന ഉത്തമ ഭക്ഷണ വസ്തുവാണിത്. പ്രോട്ടീനുകള്‍ മസില്‍ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. പച്ചമുട്ടയില്‍ പ്രോട്ടീന്‍ ധാരാളമുണ്ട്. ഒരു പച്ചമുട്ടയില്‍ 6 ഗ്രാം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനുകള്‍ കോശ വളര്‍ച്ചയ്ക്കും കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും അത്യാവശ്യവുമാണ്. ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് പച്ചമുട്ട.

2 പച്ചമുട്ടയില്‍ ഒരു ആപ്പിളിലുള്ളതിനേക്കാള്‍ ഇരട്ടി ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ ട്രിപ്റ്റോഫാന്‍, തൈറോസിന്‍ എന്നീ രണ്ടു ഹോര്‍മോണുകളാണ് ഇതിനു സഹായിക്കുന്നത്. ധാരാളം ബയോട്ടിന്‍ അടങ്ങിയ പ്രകൃതിദത്ത ഭക്ഷണ വസ്തുവാണ് മുട്ട.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button