Latest NewsNewsLife StyleFood & CookeryHealth & Fitness

ദിവസവും മുട്ട കഴിക്കുന്നത് ഈ രോ​ഗത്തെ തടയും

ദിവസവും മുട്ട കഴിക്കുന്നത് ഹൃദ്രോഗത്തെ തടയുമെന്ന് പഠന റിപ്പോര്‍ട്ട്. മുട്ടയിലുള്ള കൊളസ്ട്രോള്‍ അപകടകാരിയാണെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍, അത്ര പേടിക്കേണ്ടെന്നും മുട്ട ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തിയവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗത്തിനുള്ള സാധ്യത 18 ശതമാനത്തോളം കുറവാണെന്നും ഗവേഷകര്‍ പറയുന്നു.

Read Also : ചക്രവാതച്ചുഴി, സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും വിനാശകാരിയായ ഇടിമിന്നലിനും സാധ്യത: അതീവ ജാഗ്രതാ നിര്‍ദ്ദേശം

കൂടിയ അളവില്‍ പ്രോട്ടീനുകളും മറ്റ് പോഷകങ്ങളും മുട്ടയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ കുട്ടികള്‍ക്കും മുട്ട നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 30 വയസ്സിനും 79 വയസിനും ഇടയില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. കോഴിമുട്ടയാണ് ഇവര്‍ക്ക് കഴിക്കുന്നതിനായി നല്‍കിയിരുന്നത്. ഒന്‍പത് വര്‍ഷത്തോളം ഇവരെ നിരീക്ഷിച്ചതില്‍ നിന്നുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നതോടെയാണ് സ്ട്രോക്കിനും ഹെമറേജിനും സാധ്യത കൂടുന്നതെന്നും മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതോടെ ഇത് ഒരു പരിധി വരെ ഒഴിവാക്കാനാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button