ബംഗളുരു : ബംഗളുരുവില്‍ ഓഫീസിന്റെ ഒമ്പതാം നിലയില്‍ നിന്ന് ചാടി ടെക്കി ജീവനൊടുക്കി. ജെന്‍പാക്ട് ജീവനക്കാരനായ ഗുല്‍ഷന്‍ ചോപ്ര (32)ആണ് ജീവനൊടുക്കിയത്.
പഞ്ചാബിലെ വീട്ടില്‍ നിന്നും ഒരാഴ്ചത്തെ അവധിക്കു ശേഷം ബംഗളൂരുവില്‍ എത്തിയതാണ് ചോപ്ര. ചോപ്ര മാനസികമായി തളര്‍ന്നിരിക്കുന്നതായി കാണപ്പെട്ടെങ്കിലും ജോലിയില്‍ എന്തെങ്കിലും പ്രശ്നമുള്ളതായി പറഞ്ഞിട്ടില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ബംഗളുരുവില്‍ ഒറ്റയ്ക്കായിരുന്നു ചോപ്ര താമസിച്ചിരുന്നത്. ഇയാളുടെ വിവാഹം വരുന്ന സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു.
Post Your Comments