എടപ്പാള്‍: കമിതാക്കളെ പഴനിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാണിക്യപ്പാലം സ്വദേശിനിയും എടപ്പാല്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഫാര്‍മസിസ്റ്റുമായ ഭാഗ്യത (29), ഗുരുവായൂര്‍ മറ്റം നമ്പഴിക്കാട് സ്വദേശി വടുതല വീട്ടില്‍ ബാലകൃഷ്ണന്റെ മകനും വട്ടക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനുമായ നിഖില്‍ (30) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ടോടെ കാണാതായ ഭാഗ്യതയെ കുറിച്ച് അന്യേഷിക്കുന്നതിനിടയിലാണ് ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ പളനിയില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം ലഭിക്കുന്നത്. രണ്ടുപേരും വിവാഹിതരാണ്.
Post Your Comments