NewsIndia

ഇന്ത്യയില്‍ ഐ.എസിന്റെ ലക്ഷ്യം ഹരിദ്വാറും ഡല്‍ഹിയും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഐ.എസ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നവരുടെ പ്രധാന ലക്ഷ്യങ്ങള്‍ ഹരിദ്വാറും ഡല്‍ഹിയുമായിരുന്നു എന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന ഇന്ത്യയിലെ ഐ.എസ് മേധാവി ഷാഫി അര്‍മാര്‍ ഉള്‍പ്പെടെയുള്ള ആറു പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തു.  ഹരിദ്വാറിലെ റൂര്‍ക്കി സ്വദേശികളായ അഖ്‌ലാകൂര്‍ റഹ്മാന്‍, മുഹമ്മദ് അസീം ഉഷന്‍, മുഹമ്മദ് ഒസാമ, മുഹമ്മദ് മിറാജ്, മുംബയിലെ മലാദ് സ്വദേശിയായ മൊഹ്‌സിന്‍ ഇബ്രാഹിം സെയ്ദ്, ഷാഫി അര്‍മാര്‍ എന്നിവരാണ് ചാര്‍ജ് ഷീറ്റില്‍ ഉള്‍പ്പെട്ടവര്‍.

ഹൈദരാബാദില്‍ നിന്നും പിടിയിലായ ഐ.എസ് സംഘത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കി വന്നിരുന്ന ഷാഫി അര്‍മാര്‍ സിറിയയിലുണ്ടെന്ന് ചാര്‍ജ് ഷീറ്റ് വ്യക്തമാക്കുന്നു. തീക്കൊള്ളിയില്‍ നിന്നും വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന രാസവസ്തുക്കള്‍ കൊണ്ട് എങ്ങനെ ഐ.ഇ.ഡികള്‍ നിര്‍മ്മിക്കാമെന്ന് ഷാഫി സാമൂഹിക മാദ്ധ്യമങ്ങളുടെ പിടിയിലായവര്‍ക്ക് പഠിപ്പിച്ചു നല്‍കിയിരുന്നു. ഐ.ഇ.ഡികള്‍ നിര്‍മ്മിക്കാന്‍ പ്രതികള്‍ കെട്ടുകണക്കിന് തീപ്പെട്ടികള്‍ വാങ്ങി കൂട്ടിയിരുന്നു. അതില്‍ നിന്നും വേര്‍തിരിച്ച രാസവസ്തുക്കള്‍ അസീം ഉഷന്റെ പക്കല്‍ നിന്നും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. മറ്റൊരു പ്രതിയായ അഖിലാഖിന്റെ മൊബൈലില്‍ നിന്നും എളുപ്പത്തില്‍ എങ്ങനെ ബോംബുണ്ടാക്കാം എന്ന തലക്കെട്ടുള്ള പുസ്തകവും കണ്ടെത്തിയിട്ടുണ്ട്.

പ്രതികളില്‍ നിന്നും കൊല്ലപ്പെട്ട ഐ.എസ് തീവ്രവാദികളുടെ ചിത്രങ്ങള്‍, ബോംബും തീപ്പെട്ടി, പടക്കം എന്നിവ ഉപയോഗിച്ച് ഐ.ഇ.ഡികളും ഉണ്ടാക്കുന്ന രീതികള്‍ വിവരിക്കുന്ന ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഒപ്പം ജെയ്ഷ് തലവന്‍ മൗലാനാ മസൂദ് അസറിന്റെ ഇന്ത്യ വിരുദ്ധ പ്രസംഗങ്ങളുടെ ദൃശ്യങ്ങളും ലേഖനങ്ങളും ഇവരില്‍ നിന്നും അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു. അര്‍മാറിന്റെ നിര്‍ദ്ദേശ പ്രകാരം അസീം ഉഷനും ഒസാമയും ഹരിദ്വാറിലെ ഹര്‍ കി പോരിയില്‍ നിരീക്ഷണങ്ങളും നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button