Kerala

സുനാമി ഇറച്ചിയെക്കുറിച്ച് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം : സുനാമി ഇറച്ചിയെക്കുറിച്ച് അധികൃതരുടെ ജാഗ്രതാ നിര്‍ദ്ദേശം. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഗുണനിലവാരമില്ലാത്ത സുനാമി ഇറച്ചി വാങ്ങി ഹോട്ടലുടമകള്‍ വഞ്ചിതരാകരുതെന്ന് കേരള ഹോട്ടല്‍ റസ്റ്റോറന്റ് അസോസിയേഷന്‍ ഹോട്ടലുടമകള്‍ക്ക് നിര്‍ദേശം നല്‍കി.

സുനാമി ഇറച്ചിയുടെ വരവ് തടയാന്‍ പരിശോധന കര്‍ശനമാക്കണം. സസുനാമി ഇറച്ചി ഉപയോഗിക്കുന്ന തട്ടുകടകളിലും പരിശോധന നടത്തണം. അംഗീകൃത അറവുശാലകളില്‍ നിന്ന് ലഭിക്കുന്ന മാംസം ബില്ലോടുകൂടി മാത്രമേ വാങ്ങാവൂ. കോളറ പോലുള്ള രോഗങ്ങള്‍ പടരുന്നതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ നല്‍കാവൂ എന്ന് നിര്‍ദേശം ഹോട്ടലുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി. ജയപാലും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button