Life StyleHealth & Fitness

ഇറച്ചി കേടാകാതെ ഫ്രിഡ്ജില്‍ എത്രനാള്‍ സൂക്ഷിക്കാം

വീട്ടമ്മമാരുടെ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഇറച്ചി വേ​ഗത്തിൽ കേടാകുക എന്നത്. എന്നാല്‍, ഇനി അതോര്‍ത്ത് ആരും ടെന്‍ഷനടിക്കേണ്ട. കാരണം, ഇറച്ചി കേടാകാതെ സൂക്ഷിക്കാന്‍ നിരവധി എളുപ്പവഴികളുണ്ട്. ‌‌

Read Also: ആലപ്പുഴയിൽ 2025 വരെ പുതിയ ബാച്ച് കോഴി, താറാവ് വളര്‍ത്തലിന് നിരോധനം

ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള ഉപാധിയാണ് ഫ്രിഡ്ജ്. എന്നാല്‍, ഫ്രിഡ്ജില്‍ ഇവ എത്രനാള്‍ വരെ സൂക്ഷിക്കാം എന്നതും ആലോചിക്കേണ്ട കാര്യമാണ്. ഇറച്ചി, മീന്‍ തുടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ സൂക്ഷിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യം ആണ്. ഇറച്ചി എങ്ങനെ കേടുവരാതെ സൂക്ഷിക്കാം എന്ന് നോക്കാം.

റെഡ് മീറ്റ്, പന്നിയിറച്ചി എന്നിവ ഒരു ആഴ്ച്ച വരെ ഫ്രിഡ്ജില്‍ കേടുകൂടാതെ സൂക്ഷിക്കാം. പാകം ചെയ്ത ഇറച്ചി 4 ദിവസം വരെ ഉപയോഗിക്കാം.

Read Also : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

കോഴിയിറച്ചി 2 ദിവസം വരെ കേടുകൂടാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഫ്രോസെന്‍ ചെയ്ത ഇറച്ചി ആണെങ്കില്‍ 4 മാസം വരെ കേടുകൂടാതെ ഇരിക്കും.

ഫ്രീസു ചെയ്ത റെഡ് മീറ്റ് 4 മാസം മുതല്‍ 1 വര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാം.

റോ പൗള്‍ട്രി ഒരു ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. 40 ഡിഗ്രി ഫാരന്‍ ഹീറ്റില്‍ താഴെയായിരിക്കണം ഊഷ്മാവ്.

കേടുപാട് വന്ന ഇറച്ചിയുടെ ഉപയോഗം ഭക്ഷ്യവിഷബാധയ്ക്കും മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button