![gang rape](/wp-content/uploads/2016/07/o-RAPE-facebook1.jpg)
ദില്ലി: ബലാത്സംഗകേസ് പിൻവലിക്കാത്തതിന് 3 വർഷത്തിന് ശേഷം പുറത്തിറങ്ങിയ പ്രതികൾ അതേ യുവതിയെതന്നെ വീണ്ടും കൂട്ടബലാത്സംഗം ചെയ്തു. ഹരിയാനയിലെ റോത്തേക്കിലാണ് സംഭവം. അഞ്ചംഗ സംഘമാണ് ദലിത് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ പകപോക്കലിന്റെ ഭാഗമായി ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടി ഇപ്പോള്‍ റോത്തേക്കിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
2013 ല്‍ ഈ സംഘം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന്ഇരയാക്കിയിരുന്നു. ജയിലിൽ കഴിയുന്ന ഇവർ ജാമ്യത്തിൽ പുറത്ത് ഇറങ്ങിയപ്പോൾ കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയേയും വീട്ടുകാരേയും സമീപിച്ചു. കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാമെന്നും നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കാമെന്നും പ്രതികള്‍ പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇതിന് വഴങ്ങിയില്ല. തുടര്‍ന്ന് കോളേജില്‍ നിന്നും വീട്ടിലേക്ക് വരുമ്പോള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി സംഘം വീണ്ടും പീഡനത്തിന് ഇരയാക്കുകയായിരുന്നു.
Post Your Comments