ധാക്കയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നിലെ ഭീകരരെ തന്റെ പ്രഭാഷണങ്ങളിലൂടെ സ്വാധീനിച്ചു എന്ന ആരോപണം നേരിടുന്ന ഇസ്ലാമിക മതപ്രഭാഷകന് സക്കീര്‍ നായിക്ക് പ്രശസ്ത വാര്‍ത്താ അവതാരകന് അര്‍ണാബ് ഗോസ്വാമിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ചു.
“സ്റ്റുഡിയോയ്ക്കകത്ത് എലിയും പുലിയായി മാറും. പുലിക്കുട്ടിയാണെങ്കില്‍ വെളിയില്‍ വാ,” അര്‍ണാബിനെ വെല്ലുവിളിച്ചു കൊണ്ട് നായിക്ക് പറഞ്ഞു.
തന്റെ പ്രഭാഷണങ്ങളെ വിമര്‍ശിച്ചുകൊണ്ട് അര്‍ണാബ് വാര്‍ത്താപരിപാടിക്കിടെ ചര്‍ച്ച സംഘടിപ്പിച്ചതാണ് സക്കീര്‍ നായിക്കിനെ ചൊടിപ്പിച്ചത്.
നിക്ഷ്പക്ഷമായ ഒരു വേദിയില്‍വച്ച് തന്നോട് പരസ്യസംവാദത്തിന് അര്‍ണാബിന് ധൈര്യമുണ്ടോ എന്നും നായിക്ക് വെല്ലുവിളി മുഴക്കി.
Post Your Comments