ദുബായ് ● നൈഫില്‍ തെരുവില്‍ കാല്‍നടയാത്രക്കാര്‍ക്ക് സെക്സ് വാഗ്ദാനം ചെയ്തതിന് അറസ്റ്റിലായ 26 കാരിയായ ഉഗാണ്ടന്‍ യുവതിയ്ക്ക് ആറുമാസം ജയില്‍ ശിക്ഷ. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ ശേഷം യുവതിയെ നാടുകടത്താനും ദുബായ് ക്രിമിനല്‍ കോടതി ഉത്തരവിട്ടു.
മാര്‍ച്ച് മൂന്നിനാണ് വഴിയാത്രക്കാരായ യുവാക്കളെ തടഞ്ഞുനിര്‍ത്തി ലൈംഗിക ബന്ധം വാഗ്ദാനം ചെയ്യുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ 50 ദിര്‍ഹം ഈടാക്കിയാണ് യുവതി ലൈംഗിക സേവനം നല്‍കിയതെന്ന് വ്യക്തമായി.
യുവതി പോലീസിന് നല്‍കിയ ഉഗാണ്ടന്‍ പാസ്പോര്‍ട്ടില്‍ നഗിറ്റ ഐഷ എന്നായിരുന്നു പേര്. പരിശോധനയില്‍ പാസ്പോര്‍ട്ട് വ്യാജമാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് നടത്തിയ വിരലടയാള പരിശോധനയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ യഥാര്‍ത്ഥപേര് കണ്ടെത്തി. ഇവരെ മുന്‍പ് രാജ്യത്ത് നിന്ന് നാടുകടത്തിയിരുന്നതാണെന്നും പിന്നീട് വ്യാജരേഖകള്‍ മുഖേന അനധികൃതമായി തിരിച്ചെത്തുകയായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി. താന്‍ വേശ്യാവൃത്തി നടത്തുകയായിരുന്നുവെന്ന് യുവതി കോടതിയില്‍ സമ്മതിച്ചു.
Post Your Comments