ന്യൂഡല്‍ഹി ● മുഖ്യമന്ത്രി പിണറായി വിജയന് കേരള ഹൗസില്‍ വിളിച്ചുചേര്‍ത്ത എം.പിമാരുടെ യോഗത്തില്‍ സുരേഷ് ഗോപി എം.പി പങ്കെടുത്തില്ല. മുന്‍കൂട്ടി തീരുമാനിച്ച പരിപാടിയില്‍ പങ്കെടുക്കേണ്ടത് കൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്. കേരളത്തിന്റെ ആവശ്യം പ്രധാനമന്ത്രിയെ ധരിപ്പിക്കാനുള്ള ആലോചനകള്‍ മാത്രമാണ് കൂടിക്കാഴ്ചയുടെ ഉദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനത്തില്‍ ചര്‍ച്ചയ്ക്ക് വെയ്ക്കേണ്ട വിഷയങ്ങളുടെ കൂടിയാലോചയ്ക്കായാണ് ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി എം.പി മാരുടെ യോഗം വിളിച്ചത്. സുരേഷ് ഗോപിയ്ക്ക് പുറമേ കെ.വി തോമസ് എം.പിയും യോഗത്തില്‍ പങ്കെടുത്തില്ല. ചില എം.പിമാരുടെ അസൗകര്യം മൂലം നേരത്തെ രണ്ട് തവണ യോഗം മാറ്റിവച്ചിരുന്നു.
Post Your Comments