NewsInternational

ഭര്‍ത്താവ് പെണ്ണാണെന്നറിഞ്ഞത് മാസങ്ങള്‍ക്ക് ശേഷം… ഞെട്ടലില്‍ നിന്നും മുക്തയാകാതെ ഭാര്യ

ജക്കാര്‍ത്ത: വിവാഹത്തിന് മാസങ്ങള്‍ക്ക് ശേഷം തന്റെ ഭര്‍ത്താവ് പെണ്ണാണെന്നറിഞ്ഞാല്‍ ഒരു യുവതിയുടെ അവസ്ഥ എന്തായിരിക്കും? സംശയം വേണ്ട ഞെട്ടല്‍ തന്നെയായാരിക്കും അവരുടെ ഭാഗത്തു നിന്നും ഉണ്ടായ പ്രതികരണം. ഇന്തോനേഷ്യലെ ജാവ ദ്വീപിലാണ് സംഭവം. ഹെനിയാതി എന്ന യുവതി മാസങ്ങള്‍ക്ക് ശേഷമാണ് തന്റെ ഭര്‍ത്താവ് പെണ്ണാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് എത്തി ചോദ്യം ചെയ്തതോടെയാണ് യുവതി വിവാഹ തട്ടിപ്പുകാരിയാണെന്നുള്ള വിവരം പുറത്തറിയുന്നത്.

സുവാര്‍തി (40) എന്നാണ് വിവാഹത്തട്ടിപ്പുകാരിയുടെ പേര്. പുരുഷനായി ജീവിക്കുമ്പോള്‍ മുഹമ്മദ് സപൂത്ര എന്നായിരുന്നു യുവതിയുടെ പേര്. പൊലീസില്‍ ഉന്നത ഉദ്യാഗസ്ഥനായി ജോലി ചെയ്യുകയാണെന്നാണ് ഹെനിയാതിയേയും കുടുംബത്തേയും യുവതി പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമായിരുന്നു ഇവര്‍ വിവാഹത്തട്ടിപ്പിലേക്ക് കടന്നത്. ഇവര്‍ക്ക് പതിനേഴ് വയസ് പ്രായമുള്ള ഒരു മകനുണ്ട്. ഇതിന് മുന്‍പും ഇത്തരത്തില്‍ യുവതി തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പലരേയും പറഞ്ഞ് പറ്റിച്ച് ഇവര്‍ വന്‍തുകയാണ് യുവതി മോഷ്ടിച്ചത്. ഇന്തോനേഷ്യയില്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് യുവതി ചെയ്തതെന്നും പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button